‘വിസി നിയമനത്തിനുള്ള ഗവർണറുടെ നീക്കം ജനാധിപത്യത്തിന്റെ മീതെയുള്ള കടന്നുകയറ്റം’; നിയമസാധുത പരിശോധിക്കുമെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: വിസി നിയമനത്തിനുള്ള ഗവർണറുടെ നീക്കം ജനാധിപത്യത്തിന്റെ മീതെയുള്ള കടന്നുകയറ്റമാണെന്ന് മന്ത്രി ആർ ബിന്ദു. സർക്കാർ അതിന്റെ നിയമസാധുത പരിശോധിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നതാണ് ചാൻസലറുടെ ഭാഗത്ത് നിന്നുള്ള ഇടപെടലുകളെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

Advertisements

ക്വാളിറ്റി, മെറിറ്റ് ഒന്നും പരിശോധിക്കാതെയാണ് നോമിനേറ്റ് ചെയ്യുന്നത്. എബിവിപി പ്രവർത്തകർ ആയതുകൊണ്ട് മാത്രം ചില ആളുകളെ നോമിനേറ്റ് ചെയുന്നു. കാവിവല്‍ക്കരണ ശ്രമങ്ങളെ നിയമപരമായി പ്രതിരോധിക്കും. കേന്ദ്ര സർക്കാർ കാവിവല്‍ക്കരണത്തിനുള്ള ശ്രമങ്ങളാണ് ഇന്ന് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നടത്തികൊണ്ടിരിക്കുന്നത്. നെറ്റ് പരീക്ഷയില്‍ പോലും രാമായണത്തില്‍ നിന്നുള്ള അപ്രസക്ത ഭാഗങ്ങളും പ്രാണപ്രതിഷ്ഠ നടത്തിയ ദിവസം ഒക്കെയാണ് ചോദിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള വേദിയായി ഗവർണർമാരായിട്ടുള്ള ചാൻസലർമാരിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.