തിരുവനന്തപുരം: ഭരണഘടനയെ വിമര്‍ശിച്ച മന്ത്രി സജി ചെറിയാന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ രൂക്ഷ വിമര്‍ശനം. എതിരാളികള്‍ക്ക് ആയുധം നല്‍കിയെന്നും വാക്കുകളില്‍ മിതത്വം വേണ്ടിയിരുന്നുവെന്നും വിമര്‍ശനമുയര്‍ന്നു.
മന്ത്രി എന്ന നിലയില്‍ ജാഗ്രത കാട്ടണമായിരുന്നുവെന്നും സിപിഎം നേതൃത്വം മന്ത്രിയോടു പറഞ്ഞു. അതേസമയം മന്ത്രി സജി ചെറിയാന്റെ രാജി തല്‍ക്കാലം ആവശ്യപ്പെടേണ്ടന്ന ധാരണയാണ് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞതെന്നും സൂചനയുണ്ട്.
വിഷയത്തില്‍ പൊലീസ് കേസെടുക്കുന്ന സാഹചര്യത്തില്‍ രാജിയെക്കുറിച്ച് ആലോചിക്കും. വിശദമായ നിയമോപദേശം സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ എ.ജിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാജി ഇല്ലെന്ന സൂചനയാണ് മന്ത്രി സജി ചെറിയാനും സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം നല്‍കിയത്. രാജിവയ്ക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തിന് എന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്താ പ്രശ്നമെന്നും, ഇന്നലെ എല്ലാം വിശദമായി പറഞ്ഞതല്ലേ എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.