മിന്നൽ 24 മുതൽ ; മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം റിലീസ് ചെയ്യുന്നത് നെറ്റ്ഫ്ളിക്സിൽ ; മിന്നൽ മുരളിയുടെ വരവ് കാത്ത് സിനിമാ പ്രേമികൾ

ന്യൂസ് ഡെസ്ക് : ബേസില്‍ ജോസഫിന്റെ സംവിധാനത്തിലൊരുക്കുന്ന ടൊവിനോ ചിത്രം – മിന്നല്‍ മുരളി 24 ന് റിലീസ് ചെയ്യും. നെറ്റ്ഫ്ളിക്സിലൂടെ ആണ് ചിത്രം റിലീസ് ചെയ്യുക.ഡിസംബര്‍ 24 ഉച്ചക്ക് 1:30 മുതല്‍ ചിത്രം നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യു൦. പ്രഖ്യാപിച്ച നാള്‍ മുതല്‍ വലിയ ശ്രദ്ധ നേടിയ ചിത്രമാണ് മിന്നൽ മുരളി.സിനിമയുടെ ട്രെയ്‌ലര്‍ വലിയ ഹിറ്റ് ആയി മാറുകയും ചെയ്തിരുന്നു. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമാണിത്.

Advertisements

ഒരു സൂപ്പര്‍ഹീറോ എലമെന്‍റ് മിന്നല്‍ മുരളിയിലെ എല്ലാ സീനിലും ഉണ്ട്. മനുഷ്യ വികാരങ്ങള്‍ കുറച്ചുകൂടി പ്രാഥമികമായ കൈകാര്യം ചെയ്യുന്ന സിനിമയാണിതെന്നും സൂപ്പര്‍ ഹീറോയിസം അതില്‍ വരുന്ന ഒരു എക്സ് ഫാക്റ്റര്‍ മാത്രമാണെന്നും സംവിധായകൻ ബേസില്‍ നേരത്തെ പറഞ്ഞിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ഗോദ’ എന്ന ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ബേസില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മിന്നല്‍ മുരളി’ പ്രഖ്യാപന സമയം മുതല്‍ സിനിമാപ്രേമികളുടെ സജീവശ്രദ്ധയിലുള്ള പ്രോജക്‌ട് ആണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.

Hot Topics

Related Articles