കൊച്ചി : ടെലഗ്രാമിൽ മിന്നിത്തിളങ്ങുമെന്ന് പ്രതീക്ഷിച്ച മിന്നൽ മുരളി ആരാധകർക്ക് നിരാശ നൽകി എത്തിയത് മായാവി, ഇട്ടിമാണി, ഉരുക്ക് സതീശൻ, മാമാങ്കം, മരക്കാർ തുടങ്ങിയ സിനിമകൾ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മിന്നൽ മുരളി നെറ്റ്ഫ്ളിക്സിൽ എത്തിയത്. സംവിധായകൻ ബേസിൽ ജോസഫിലും ടൊവിനോയിലും ആരാധകർ നൽകിയ വിശ്വാസം നൂറുശതമാനം സൂക്ഷിച്ചുവെന്നാണ് അഭിപ്രായങ്ങൾ. എന്നാൽ ചിത്രം ഒടിടിയിൽ കണാണാൻ മെനക്കെടാതെ ടെലിഗ്രാമിൽ കയറിയിറങ്ങിയവർക്ക് കിട്ടിയ പണി ചെറുതൊന്നുമല്ല.
മിന്നൽ തപ്പിയിറങ്ങിയവർക്ക് മായാവി, ഇട്ടിമാണി, ഉരുക്ക് സതീശൻ, മാമാങ്കം, മരക്കാർ തുടങ്ങിയ സിനിമകളാണ് കിട്ടിയത്. നിരവധി ട്രോളുകളും ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചു. സംഭവം ട്രോളുകളിൽ ഇടംപിടിച്ചതോടെ മിന്നൽ മുരളിയ്ക്ക് വേണ്ടിയുണ്ടായിരുന്ന കാത്തിരിപ്പ് കൂടി വ്യക്തമാവുകയാണ്. ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് ചിത്രം നെറ്റ്ഫ്ളിക്സിൽ എത്തിയത്. മിന്നൽ കാണാൻ വേണ്ടി നെറ്റ്ഫ്ളിക്സ് പ്ലാൻ ആക്ടിവേറ്റ് ചെയ്തവരും ഉണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രൊമോഷനോടും നൽകിയ ഹൈപ്പിനോടും നൂറുശതമാനം നീതി പുലർത്തിയെന്നാണ് പ്രേക്ഷകാഭിപ്രായം. ‘ഗോദ’ എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകൻ ബേസിൽ ജോസഫും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മിന്നൽ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.
ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ രണ്ട് വമ്ബൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പർവൈസർ ആൻഡ്രൂ ഡിക്രൂസാണ്.