കോട്ടയത്ത് മിന്നല്‍ മുരളി ഇറങ്ങി; നെറ്റ് ഫ്‌ളിക്‌സ് റിലീസിന് ശേഷം ഒരു മണിക്കൂറിനകം മിന്നല്‍ മുരളി ടെലിഗ്രാമില്‍; വ്യാജപ്പതിപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: ടൊവിനോ തോമസ് നായകനാവുന്ന സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളി ടെലിഗ്രാമില്‍. നെറ്റ് ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത് ഒരു മണിക്കൂറിനകമാണ് ചിത്രം ടെലിഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്.
എം സോണ്‍ എന്ന ടെലിഗ്രാം ഗ്രൂപ്പിലൂടെയാണ് ചിത്രത്തിന്റെ വ്യാജപ്രിന്റ് അപ്ലോഡ് ചെയ്തിരിക്കുന്നത്. നല്ല പ്രിന്റ് ആണെന്നും ഓഡിയോ ഹെഡ്‌സെറ്റ് ഉപയോഗിച്ച് കേള്‍ക്കണമെന്നും പറഞ്ഞ് സിനിമ പല ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുത്ത ആളുകളെ സൈബര്‍ പോലീസ് നിരീക്ഷിച്ചുവരികയാണ്.ചിത്രത്തിന്റെ വ്യാജപ്പതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് സൈബര്‍ സെല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.ജെ അരുണ്‍ അറിയിച്ചു.

Advertisements

ഗോദയുടെ വിജയത്തിനു ശേഷം ബേസിലും ടൊവീനോയും ഒന്നിക്കുന്ന ചിത്രം ആദ്യം തിയറ്റര്‍ റിലീസ് പ്ലാന്‍ ചെയ്തിരുന്ന ചിത്രമാണ്. എന്നാല്‍ കൊവിഡ് പശ്ചാത്തലം നീണ്ടുപോകവെ നെറ്റ്ഫ്‌ലിക്‌സുമായി മികച്ച ഡീല്‍ ഉറച്ചതോടെ ഡയറക്ട് ഒടിടി റിലീസിലേക്ക് തിരിയുകയായിരുന്നു. ഭാഷാഭേദമന്യെ ലോകത്തെവിടെയും ഏറ്റവുമധികം ആരാധകരുള്ള ജോണര്‍ ആണ് സൂപ്പര്‍ഹീറോ ചിത്രങ്ങള്‍ എന്നതിനാല്‍ മിന്നല്‍ മുരളിയുടെ സാധ്യത നെറ്റ്ഫ്‌ലിക്‌സ് തിരിച്ചറിയുകയായിരുന്നെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ നേരത്തെ നടന്നിരുന്നു. ഈ മാസം 16നായിരുന്നു ജിയോ മാമിയിലെ പ്രീമിയര്‍. പ്രീമിയറിനു ശേഷം മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

Hot Topics

Related Articles