കൊച്ചി: മലയാളി പ്രേക്ഷകരെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വ്യക്തിയാണ് മീനു മുനീർ. വളരെ ചെറിയ സമയം കൊണ്ട് തന്നെ മീനു ആളുകളുടെ സംസാരവിഷയമായി മാറുകയും ചെയ്തിരുന്നു. നടൻ ജയസൂര്യ മുകേഷ് ബാലചന്ദ്രമേനോൻ തുടങ്ങിയവർക്കെതിരെ വളരെ രൂക്ഷമായ പ്രതികരണങ്ങൾ നടത്തിക്കൊണ്ടായിരുന്നു മീനു മുനീർ ശ്രദ്ധ നേടിയിരുന്നത്. ഒരു ക്രിസ്ത്യാനിയായ താൻ എങ്ങനെയാണ് മിനു മുനീറായി മാറിയത് എന്ന് പറയുകയാണ് ഇപ്പോൾ താരം.
‘ഞാനൊരു റോമൻ കാത്തലിക് ആയിരുന്നു അവിടെനിന്നാണ് ഞാൻ മുസ്ലിമായി മാറുന്നത് അതിനു കാരണങ്ങൾ നിരവധിയാണ്. എന്റെ വിശ്വാസം അനുസരിച്ച് പ്രാർത്ഥിച്ചു കൊണ്ടിരുന്നത് മാതാവിനെ ആയിരുന്നു ഒരു സ്ത്രീയെ എങ്ങനെയാണ് പ്രാർത്ഥിക്കുന്നത് ദൈവമായി കരുതുന്നത് എന്ന് ഞാൻ സംശയമായി അമ്മയോട് അച്ഛനോടും ഒക്കെ ചോദിക്കുമ്ബോൾ അവർ വ്യക്തമായി മറുപടികളൊന്നും പറയില്ലായിരുന്നു അതൊന്നും നീ അന്വേഷിക്കേണ്ട എന്ന തരത്തിലായിരുന്നു സംസാരിച്ചിരുന്നത്. കുറെനാൾ ഞാൻ ഈശോയാണ് ദൈവം എന്ന് മനസ്സിലാക്കി അത് കഴിഞ്ഞപ്പോൾ മുനീറുമായി പ്രണയത്തിലായി ഞങ്ങൾ വീഡിയോ കോളിൽ ഒക്കെ സംസാരിക്കുന്ന സമയത്ത് മുനീർ ഇടയ്ക്ക് കൈയും കാലും കഴുകി നിസ്കരിക്കാൻ പോകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുനീറാണ് പറഞ്ഞത് ഞങ്ങളുടെ ദൈവത്തിന് രൂപമില്ല അത് അശരീരികയാണ് എന്ന് അങ്ങനെയാണ് ഞാൻ യഥാർത്ഥ ദൈവത്തെ കണ്ടെത്തുന്നത് അങ്ങനെയാണ് അല്ലാഹുവാണ് യഥാർത്ഥ ദൈവം എന്ന് മനസ്സിലാകുന്നത്. പിന്നീട് ബൈബിളിൽഎനിക്ക് തോന്നിയ പല സംശയങ്ങൾക്കും ഖുർആനിൽ മറുപടി കിട്ടി തുടങ്ങി. അങ്ങനെയാണ് ഈ ഒരു മതത്തിലേക്ക് വരുന്നത് എന്നും മിനു മുനീർ പറയുന്നു താരത്തിന്റെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.