സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ആദ്യ വനിതാ കേരളാ താരമായ മിന്നുമണിക്ക് ജന്മനാട് ആദരവൊരുക്കിയിരുന്നു. മാനന്തവാടി ജംഗ്ഷന് മിന്നു മണിയുടെ പേര് നൽകിയായിരുന്നു നാടിന്റെ ആദരം . നഗരസഭ സ്ഥാപിച്ച ബോര്‍ഡ് ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അതിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ക്രിക്കറ്റ് ക്ലബ്ബായ ഡൽഹി ക്യാപിറ്റൽസ് .
ബംഗ്ലാദേശുമായുള്ള ടി ട്വന്റി പരമ്പരയ്ക്കുശേഷം നാട്ടിലെത്തിയ മിന്നു മണിക്ക് നഗരസഭ ഉജ്ജ്വല പൗരസ്വീകരണമാണ് നല്‍കിയത്. ജംഗ്ഷന് മിന്നുമണി എന്ന് നാമകരണം ചെയ്ത ശേഷം മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ രത്‌നവല്ല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം ബോര്‍ഡ് അനാച്ഛാദനം ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വന്തം സ്വപ്‌നങ്ങളെ പിന്തുടര്‍ന്നു മുന്നേറാനുള്ള ഓര്‍മപ്പെടുത്തലാണ് കേരളത്തില്‍ വയനാട്ടിലെ ഈ ജംഗ്ഷനെന്ന് ചിത്രങ്ങള്‍ പങ്കുവച്ച് ഡല്‍ഹി കാപിറ്റല്‍സ് ട്വീറ്റ് ചെയ്തു.’ടീം ഇന്ത്യയിലെത്തിയതിനും ബംഗ്ലാദേശ്-ഇന്ത്യ ടി ട്വന്റി പരമ്പരയിലെ മികച്ച പ്രകടനത്തിനും വിശേഷപ്പെട്ടൊരു സമ്മാനം നല്‍കിയാണ് മിന്നു മണിയെ ജന്മനാട് ഞെട്ടിച്ചത്’-ട്വീറ്റില്‍ പറയുന്നു.വനിതാ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ് മിന്നു.