ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ഭരണം മാണി ഗ്രൂപ്പിന് നല്‍കി എല്‍ഡിഎഫ്; തീരുമാനത്തില്‍ എതിര്‍പ്പില്ലെന്നും വിലപേശല്‍ ഐഎന്‍എല്‍ നയമല്ലെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

തിരുവനന്തപുരം: ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ഭരണം മാണി ഗ്രൂപ്പിന് നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണ?യായി. ഐഎന്‍എല്ലിന്റെ കൈവശമുണ്ടായിരുന്ന ന്യുനപക്ഷ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനമാണ് കേരളാ കോണ്‍ഗ്രസ് എം വിഭാഗത്തിന് നല്‍കുന്നത്. ഇതേടെ അഞ്ച് കോര്‍പ്പറേഷന്‍ ബോര്‍ഡുകള്‍ കേരളാ കോണ്‍ഗ്രസിന് ലഭിക്കും. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് 80-20 അനുപാതവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ക്രിസ്ത്യന്‍ വിഭാഗത്തിനെ പ്രതിനിധാനം ചെയ്യുന്ന മാണി ഗ്രൂപ്പിന് ന്യൂനപക്ഷ കോര്‍പ്പറേഷന്‍ നല്‍കിയത്. തീരുമാനത്തിനെതിരെ മുസ്ലിം വിഭാഗത്തിനുള്ള എതിര്‍പ്പ് ഐഎന്‍എല്‍ എതിര്‍പ്പ് മുന്നണിയെ അറിയിച്ചതായാണ് വിവരം.

Advertisements

”ഐഎന്‍ എല്‍ മുന്നണിക്ക് പുറത്തു നില്‍ക്കുമ്പോഴാണ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം എല്‍ഡിഎഫ് നല്‍കിയത്. അതിന് ശേഷം മുന്നണിയുടെ ഭാഗമായപ്പോള്‍ മന്ത്രിസ്ഥാനം തന്നെ നല്‍കാന്‍ ഇടത് മുന്നണി തയ്യാറായി. കോര്‍പ്പറേഷന്‍ പദവിയുമായി ബന്ധപ്പെട്ട് തര്‍ക്കമില്ലെന്നും വിലപേശല്‍ ഐഎന്‍എല്‍ നയമല്ലെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles