കോട്ടയം: മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയ പതാക തലതിരിഞ്ഞ് ഉയർത്തിയ സംഭവത്തിൽ തല തിരിഞ്ഞ പ്രതിഷേധവുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്. മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ ഫോട്ടോ തലതിരിച്ച് തന്റെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്താണ് നാട്ടകം സുരേഷ് പ്രതിഷേധം പങ്കു വച്ചത്.
റിപബ്ലിക്ക് ദിന പരേഡിനിടെ കാസർകോട് ജില്ലയിലാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയ പതാക തല തിരിച്ച് ഉയർത്തിയത്. ഈ വിഷയത്തിലാണ് പ്രതിഷേധവുമായി നാട്ടകം സുരേഷ് രംഗത്ത് എത്തിയിരിക്കുന്നത്.
Advertisements