കൊച്ചി: പാലാരിവട്ടം അപകടത്തില്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ട അപകടത്തില്‍ അന്വേഷണം വിപുലീകരിച്ച് പൊലീസ്. അപകടത്തിന് തലേദിവസം ഇവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തി. കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്ര ഏജന്‍സിയും കഴിഞ്ഞ മാസം എക്സൈസും ഹോട്ടിലില്‍ പരിശോധന നടത്തിയിരുന്നു. നിശ്ചിത സമയം കഴിഞ്ഞും മദ്യ വില്‍പ്പന നടത്തിയതിന് ഹോട്ടലിന്റെ ബാ്ര്# ലൈസന്‍സ് എക്സൈസ് റദ്ദാക്കിയിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങവെ നവംബര്‍ ഒന്നിനു പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.
ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ മാള സ്വദേശിഇവര് അബ്ദുല്‍ റഹ്മാനെ പൊലീസ് ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. ഇയാള്‍ക്കെതിരെ കൊലപാതകമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഹോട്ടലില്‍ പരിശോധന നടത്തുന്നതിലേക്ക് എത്തിയിരിക്കുന്നത്. ഇയാള്‍ മദ്യം ഉപയോഗിച്ചതിന് തെളിവു ശേഖരിക്കുക, ഇതുകൂടാതെ മറ്റെന്തെങ്കിലും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്നിവയും പരിശോധിക്കും. 185 എംല്‍ മദ്യം ഇവര്‍ ഉപയോഗിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തി. ഡിജെ പാര്‍ട്ടികള്‍ നിയമ വിരുദ്ധമല്ലെങ്കിലും ഇതിന്റെ പിന്നില്‍ നടക്കുന്ന ലഹരി ഉപഭോഗമാണ് പൊലീസിന് തലവേദനാകുനന്ത്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലാരിവട്ടം ചക്കരപ്പറമ്പിനു സമീപം ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ മീഡിയനിലെ മരത്തില്‍ ഇടിച്ച് ഈ മാസം ഒന്നിനാണ് അപകടമുണ്ടായത്. പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ 2019 ലെ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശി കെ.എ മുഹമ്മദ് ആഷിഖ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു.