കൊച്ചി : മുൻ മിസ് കേരളയും റണ്ണറപ്പായ സുഹൃത്തും മരിക്കാനിയയായ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. സംഭവത്തിൽ ഉൾപ്പെട്ട സംഘം ലഹരി പാർട്ടിയ്ക്ക് ശേഷമാണ് മടങ്ങിയെത്തിയതെന്ന സൂചനയാണ് ലഭിക്കുന്നത്. മുന്‍ മിസ് കേരളയും റണ്ണറപ്പും സുഹൃത്തും മരിക്കാനിടയായ അപകടത്തില്‍ ഇവരെ കാറില്‍ മറ്റൊരാൾ പിൻ തുടർന്നതായി വിവരം ലഭിച്ചിരുന്നു. ഇത് , കാക്കനാട് സ്വദേശി സൈജു തങ്കച്ചനാണ് എന്നും കണ്ടെത്തിയിരുന്നു. സൈജുവിന് പിന്നിലെ ‘ബിഗ് ഹാന്‍ഡി’നെക്കുറിച്ച് ക്രൈംബ്രാഞ്ച് വിവരം ശേഖരിക്കുകയാണ്.
കൊച്ചിയിലെ ഡിജെ പാര്‍ട്ടികളുടെ പ്രധാന സംഘാടകനായ സൈജുവിനു വേണ്ടി വിദേശങ്ങളില്‍ നിന്ന് സിന്തറ്റിക്ക് ലഹരിയെത്തിക്കുന്ന ഇടപാടുകാരനുമാണ് ഇയാളെന്ന് സംശയിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൈജു ഒരുതവണ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച ശേഷം ഇയാളെക്കുറിച്ച് വിവരമൊന്നുമില്ല. ഫോണ്‍ സ്വിച്ച് ഓഫാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്താല്‍ കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കസ്റ്റംസും എക്സൈസും അന്വേഷണം നടത്തുന്നുണ്ട്.
സൈജുവില്ലാത്ത ഡിജെ പാര്‍ട്ടികള്‍ കൊച്ചിയിലില്ലെന്നാണ് പറയപ്പെടുന്നത്. അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്ന അബ്ദുല്‍ റഹ്മാന്റെ മൊഴി രേഖപ്പെടുത്തിയ അന്നു മുതലാണ് ഇയാള്‍ ഒളിവില്‍പ്പോയത്. സൈജു ഓഡി കാറില്‍ പിന്തുടര്ന്നതു കൊണ്ടാണ് വേഗം വര്ദ്ധിപ്പിക്കേണ്ടിവന്നതെന്നാണ് കേസിലെ ഒന്നാം പ്രതിയും മോഡലുകളുടെ സുഹൃത്തുമായ അബ്ദുള്‍ റഹ്മാന്റെ മൊഴി. കുണ്ടന്നൂര്‍ ഭാഗത്ത് കാര്‍ തടഞ്ഞുനിറുത്തിയ സൈജു മോഡലുകളെ അന്ന് രാത്രി തന്റെ വീട്ടില്‍ തങ്ങാന്‍ നിര്‍ബന്ധിച്ചതായും മൊഴിയുണ്ട്.
സൈജുവിന്റെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ട്. ഇയാള്‍ കുണ്ടന്നൂരില്‍ വച്ച് മോഡലുകളുമായി സംസാരിച്ചതിന് തെളിവുണ്ട്. അപകടശേഷം സൈജു നമ്ബര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെ വിളിച്ചിരുന്നു. ആര്‍ക്കിടെക്ടായ ഇയാള്‍ കിച്ചന് അപ്ളയന്‍സസ് എന്ന സ്ഥാപനം നടത്തുന്നുണ്ടെന്നും അറിയുന്നു.
പരാതിയുമായി അഞ്ജനയുടെ കുടുംബവും
സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച അഞ്ജന ഷാജന്റെ കുടുംബം കൊച്ചി സിറ്റി പൊലീസ് കമ്മഷണര്‍ക്ക് പരാതി നല്കി. യാത്രാമദ്ധ്യേ കുണ്ടന്നൂര്‍ ജംഗ്ഷനില്‍ വച്ച് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്ന് സഹോദരന് അര്ജുന് മാദ്ധ്യമങ്ങളോട് പറഞ്ഞു. അവിടെ കാര്‍ നിറുത്തി സംസാരിക്കുന്നതെല്ലാം ദൃശ്യങ്ങളിലുണ്ട്. നേരത്തെ അഞ്ജനയ്ക്ക് ഭീഷണികളൊന്നും ഉണ്ടായിരുന്നില്ല. ഓഡി കാര്‍ പിന്തുടര്‍ന്നതാണ് അപകടത്തിനിടയാക്കിയത്. ഓഡി കാര്‍ ഓടിച്ച സൈജുവിന്റെയും ഹോട്ടല്‍ ഉടമ റോയ്യുടെയും പങ്ക് അന്വേഷിക്കണം.
സൈജു ആരുടെ നിര്‍ദ്ദേശപ്രകാരമാണ് അവിടെയെത്തിയതെന്നും ആര്‍ക്കെല്ലാം ഫോണ്‍ ചെയ്തതെന്നും കണ്ടെത്തണം. അപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അന്‍സി കബീറിന്റെ കുടുംബവും പൊലീസിന് പരാതി നല്‍കിയിരുന്നു.