നടുവണ്ണൂരിൽ 15 വയസുകാരനെ കാണ്മാനില്ല; മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ

കോഴിക്കോട് : നടുവണ്ണൂർ കാവുന്തറയില്‍ പതിനഞ്ചു കാരനെ കാണാതായതായി പരാതി. കാവുന്തറ സ്വദേശി ബാബുരാജിന്റെ മകൻ പ്രണവിനെയാണ് ഇന്നലെ ഉച്ചക്ക് ശേഷം വീട്ടില്‍ നിന്നും കാണാതായത്.

Advertisements

കൊയിലാണ്ടി ഭാഗത്തേക്ക്‌ കുട്ടി ബസ് കയറി പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പേരാമ്പ്ര പൊലീസ് കുട്ടിക്കായി തെരച്ചില്‍ തുടങ്ങി.മൊബൈല്‍ ഫോണ്‍ കൈയില്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്.

Hot Topics

Related Articles