രാജകീയം മിതാലി ; ഇന്ത്യൻ ക്രിക്കറ്റർ മിതാലി രാജ് വിരമിച്ചു ; അരങ്ങൊഴിയുന്നത്
വനിതാ ക്രിക്കറ്റിലെ ഇതിഹാസം

സ്പോർട്സ് ഡെസ്ക്ക് : വനിതാ ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരവും മുൻ ക്യാപ്റ്റനുമായ മിതാലി രാജ് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി താരം അറിയിച്ചു. സോഷ്യൽ മീഡിയ വഴിയായിരുന്നു മിതാലിയുടെ വിരമിക്കൽ പ്രഖ്യാപനം.

Advertisements

ഇന്ത്യയ്ക്കായി 12 ടെസ്റ്റും 232 ഏകദിനങ്ങളും 89 ട്വന്റി ട്വന്റി മത്സരങ്ങളും കളിച്ചിട്ടുണ്ട്. രണ്ട് ലോകകപ്പ് ടൂർണമെന്റുകളിൽ ഇന്ത്യയെ നയിച്ച മിതാലി ഏകദിന ഫോർമാറ്റിൽ ഏറ്റവും ഉയർന്ന റൺസ് സ്കോററുമാണ്. 7805 റൺസ്. ഇതിൽ ഏഴ് സെഞ്ച്വറിയും 64 അർദ്ധസെഞ്ച്വറിയും ഉൾപ്പെടും. ടെസ്റ്റിൽ ഇന്ത്യയ്ക്കായി ഡബിൾ സെഞ്ച്വറി അടിച്ച ഏകതാരവും മിതാലി രാജ് ആണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അർജുന, പത്മശ്രീ, രാജീവ് ഗാന്ധി ഖേൽരത്ന പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മിതാലിയുടെ വിരമിക്കലോടെ വനിതാ ക്രിക്കറ്റിലെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്.

Hot Topics

Related Articles