‘കരിക്കകത്തമ്മയുടെ നടയിൽ പുനരാരംഭം…’ ബെല്‍സ് പാഴ്സിയിൽ നിന്ന് പൂർണ്ണ മുക്തനായി മിഥുൻ രമേശ്…സ്റ്റേജ് ഷോയിൽ തിരിച്ചെത്തി താരം

ബെല്‍സ് പാഴ്സി രോഗം പിടിപ്പെട്ടതിനു ശേഷം ആരോഗ്യം പൂർണ്ണമായും വീണ്ടെടുത്ത് സ്റ്റേജ് ഷോയിൽ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് നടനും അവതാരകനുമായ മിഥുൻ രമേശ്. കരിക്കകം ശ്രി ചാമുണ്ഢി ദേവി ക്ഷേത്രത്തിലെ പരിപാടിയിൽ ആണ് മിഥുൻ അവതാരകനായി എത്തിയത്.

Advertisements

‘കരിക്കകത്തമ്മയുടെ നടയിൽ പുനരാരംഭം. സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും ഒരുപാടു നന്ദി…’ പരിപാടിയുടെ ചിത്രങ്ങൾ പങ്കുവച്ച് മിഥുൻ ഫെയ്സ്ബുക്കിൽ കുറിച്ചു. കലാഭവൻ പ്രജോദും സംഘവും അവതരിപ്പിച്ച മെ​ഗാ എന്റർടെയ്ന്റ് ടാലന്റ് ഷോ ആയിരുന്നു ഇത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ മാസം ആദ്യമാണ് താൻ ബെല്‍സ് പാഴ്സി രോ​ഗത്തിന് ചികിത്സ തേടിയെന്ന് മിഥുൻ അറിയിച്ചത്. തിരുവനന്തപുരം അനന്തപുരം ആശുപത്രിയിലായിരുന്നു മിഥുന്‍ രമേശിന്റ ചികിത്സകൾ. മുഖം ഒരു വശത്തേക്ക് താല്‍ക്കാലികമായി കോടുന്ന അസുഖമാണിത്.

Hot Topics

Related Articles