കൽപ്പറ്റ: ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണവുമായി ബന്ധപ്പെട്ട് ഐസി ബാലകൃഷ്ണന്റെ വീട്ടിൽ പരിശോധന നടത്തി പൊലീസ്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അന്വേഷണസംഘം പരിശോധന നടത്തിയത്. പൊലീസ് എംഎൽഎയുടെ വീട്ടിലെ ചില രേഖകൾ പരിശോധിച്ചു. ഐസി ബാലകൃഷ്ണനുമായാണ് അന്വേഷണ സംഘം ബത്തേരിയിലെ വീട്ടിലെത്തിയത്.
Advertisements
വീട്ടിൽ മുക്കാൽ മണിക്കൂറോളം പരിശോധന നടത്തിയാണ് പൊലീസ് മടങ്ങിയത്. അതേസമയം, വീട്ടിൽനിന്ന് രേഖകൾ ഒന്നും എടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. നാളെ എംഎൽഎയെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. മുൻകൂർ ജാമ്യം ഉള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടും.