കോട്ടയം : കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് 2024-25 അധ്യയന വർഷം മുതൽ എം എൽ എ മെഗാ സ്കോളർഷിപ് പ്രോഗ്രാം നടപ്പാക്കാൻ തീരുമാനിച്ചതായി അഡ്വ. മോൻസ് ജോസഫ് എം എൽ എ അറിയിച്ചു. എം എൽ എ മെഗാ സ്കോളർഷിപ് പ്രോഗ്രാമിലേക്ക് പ്രതിഭകളായ വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതിന്
വേണ്ടിയുള്ള പ്രഥമ സ്കോളർഷിപ് പ്രോഗ്രാം മെയ് 31 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ കാണക്കാരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽവെച്ച് നടക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
എസ് എസ് എൽ സി , ഹയർ സെക്കന്ററി, ബിരുദ വിദ്യാർത്ഥികൾക്കായിട്ടാണ് എം എൽ എ മെഗാ സ്കോളർഷിപ് പ്രോഗ്രാം
സംഘടിപ്പിക്കുനത്.
മെഡിക്കൽ/ എഞ്ചിനീയറിങ് എൻട്രൻസ്,
സിവിൽ സർവീസ്, സിഎ, എസിസിഎ,
സിഎംഎ തുടങ്ങിയ പ്രവേശന
പരീക്ഷകൾക്കാണ് പദ്ധതി പ്രകാരം സ്കോളർഷിപ്പ് നൽകാൻ തീരുമാനിച്ചിട്ടുള്ളത്.
ഇപ്രാവശ്യം നടക്കുന്ന സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം നേടുന്നവർക്ക് ആകർഷകമായ
സ്കോളർഷിപ്പോടെ കേരളത്തിലെ
മികച്ച എൻട്രൻസ് ട്രെയിനിങ്
സ്ഥാപനങ്ങളിൽ കോച്ചിംഗിനിനുള്ള
അവസരം ലഭ്യമാക്കും. മുൻകൂട്ടി
നൽകിയിരുന്ന ഗൂഗിൾ ഫോം വഴി രജിസ്റ്റർ
ചെയ്തവർക്കാണ് പരീക്ഷ എഴുതാൻ അവസരം ലഭ്യമാക്കുക. എന്നാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് ബന്ധപ്പെട്ട വിദ്യാഭ്യാസ രേഖകളുമായി മെയ് 31 ,വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മുൻപായി കാണക്കാരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സ്പോട്ട് രജിസ്ട്രേഷനുള്ള അവസരം ലഭ്യമാക്കുമെന്ന് എം എൽ എ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും സമഗ്ര വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ടുകൊണ്ട് 1996 മുതൽ നടപ്പിലാക്കിവരുന്ന വിദ്യാഭ്യാസ വിജയ് പദ്ധതിയുടെ തുടർച്ചയായിട്ടാണ് എംഎൽഎ മെഗാ സ്കോളർഷിപ്പ് പ്രോഗ്രാം നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ളത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കടുത്തുരുത്തി മണ്ഡലത്തിൽ വിദ്യാർത്ഥികളെ ഉന്നതവിദ്യാഭ്യാസ നിലവാരത്തിലേക്ക് കൈപിടിച്ചുയർത്താനുള്ള കരുത്തുറ്റ പിന്തുണയാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അഡ്വ.മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികളാകുന്നവർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുന്ന വിധത്തിൽ ആകർഷകങ്ങളായ പ്രോത്സാഹനമാണ് നൽകാൻ ഉദ്ദേശിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.
സ്കോളർഷിപ്പ് പ്രോഗ്രാമുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്കായി ചുവടെ നൽകിയിട്ടുള്ള നമ്പറിൽ ബന്ധപ്പെടുക : 9074444392