കോട്ടയം : ഇന്ത്യ ഭരിക്കുന്ന വര്‍ഗ്ഗത്തിന്റെ താല്പര്യങ്ങളാണ് കേന്ദ്രഭരണത്തില്‍ പ്രതിഫലിക്കുന്നത് എന്ന് എം എം മണി എം എല്‍ എ. മഹാത്മാഗാന്ധി സര്‍വ്വകലാശാലാ എംപ്ലോയീസ് അസോസിയേഷന്റെ മുപ്പത്തിയേഴാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് “ജനവിരുദ്ധ കേന്ദ്ര നയങ്ങളും സംസ്ഥാന വികസനവും” എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്രത്തിനു മുൻപ് രാജ്യത്തിന്റെ ഉത്തമ താല്പര്യത്തിനായി മിക്ക പ്രസ്ഥാനങ്ങളും ഒരുമിച്ചു നിന്നു. സ്വാതന്ത്ര്യാനന്തരം കേന്ദ്രനയം കുത്തക മുതലാളികളുടെ താല്പര്യത്തിനനുസരിച്ച് ഇത് മാറി. നിലനില്പിനായി കോണ്‍ഗ്രസ്സ് വര്‍ഗ്ഗീയത പ്രോല്‍സാഹിപ്പിച്ചു. കോണ്‍ഗ്രസ്സിന്റെ ഈ നയങ്ങളാണ് സംഘപരിവാര്‍ ശക്തികള്‍ക്ക് ഇന്ത്യയുടെ മണ്ണില്‍ വേരോട്ടമുണ്ടാകുവാന്‍ സഹായിച്ചത്. ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്താകെ വിറ്റുകൊണ്ടിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വേണ്ടായെന്ന നയമാണ് സര്ക്കരിനുള്ളത്. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ നയങ്ങള്‍ പാസ്സാക്കുന്നു. ഗാന്ധിജിയെ കൊന്നവരുടെ ആശയങ്ങൾ നടപ്പിലാകുന്നവരുടെ കൈകളിലാണ് ഇപ്പോൾ കേന്ദ്ര ഭരണം. ഇതേ സമയം സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന്റെ എല്ലാ മേഖലകളിലും മാറ്റം കൊണ്ടുവന്നു. ക്ഷേമപ്രവര്‍ത്തനങ്ങളിലൂന്നി നിന്ന് ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നു. സി പിഎം കോട്ടയം ജില്ലാ കമ്മറ്റി അംഗം കെ അനിൽകുമാര്‍, എ കെ പി സി റ്റി എ സംസ്ഥാന പ്രസിഡന്റ് ജോജി അലക്സ്, എം ജി യു റ്റി എ ജനറല്‍ സെക്രട്ടറി ഡോ ബിജു പി ആര് എന്നിവരും സെമിനാറില്‍ പങ്കെടുത്തു. അസോസിയേഷന് പ്രസിഡന്റ് ജെ ലേഖ അദ്യക്ഷത വഹിച്ച ചടങ്ങിന് ജനറല്‍ സെക്രട്ടറി വി പി മജീദ് സ്വാഗതവും വൈസ് പ്രസിഡന്റ് രാജേഷ്കുമാര്‍ കെ റ്റി നന്ദിയും പറഞ്ഞു.