ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണം; ജനുവരി 15 വരെ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യരുതെന്ന് നിർദ്ദേശം നല്‍കി കോടതി

കൽപ്പറ്റ: ഡി സി സി ട്രഷറർ എൻ എം വിജയൻ്റെ മരണത്തില്‍ പ്രതിചേ‍ർക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് വാക്കാൻ നിർദ്ദേശം നല്‍കി കോടതി. വയനാട് പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടേതാണ് നിർദ്ദേശം. ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ്റെയും എംഎല്‍എ ഐ സി ബാലകൃഷ്ണൻ്റെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നി‍ർദ്ദേശം.

Advertisements

ഇവർ ഇരുവർക്കും കെകെ ഗോപിനാഥനുമെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.
കേസില്‍ എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ഉണ്ടായേക്കുമെന്ന് കരുതിയിരിക്കെയാണ് ഇതിനെതിരെ കോടതി നിർദ്ദേശം നല്‍കിയത്. കേസ് ഡയറി ജനുവരി 15 ന് ഹാജരാക്കാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. അതേസമയം ഐസി ബാലകൃഷ്ണൻ ഒളിവിലല്ലെന്നും പൊലീസ് സുരക്ഷയുള്ള ആളാണ് എംഎല്‍എയെന്നും അദ്ദേഹത്തിൻ്റെ അഭിഭാഷകൻ പ്രതികരിച്ചു. പൊലീസ് ഇതുവരെ അദ്ദേഹത്തോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അഭിഭാഷകൻ എൻ എം റഷീദ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേസില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ മൂന്ന് കോണ്‍ഗ്രസ് നേതാക്കളും വയനാട്ടിലില്ലെന്ന വിവരത്തിന് പിന്നാലെയാണ് കോടതി നിർദ്ദേശം വന്നത്. അതേസമയം വിഷയം വയനാട് കോണ്‍ഗ്രസില്‍ വൻ പ്രതിസന്ധിക്ക് കാരണമായി. പ്രബലരായ രണ്ട് നേതാക്കള്‍ പ്രതികളായതോടെ രാഷ്ട്രീയ സാഹചര്യം ചർച്ചചെയ്യാൻ യോഗം വിളിക്കാൻ പോലും ആളില്ലാത്ത സ്ഥിതിയിലാണ് ഡിസിസി ഓഫീസ്. കുറ്റാരോപിതരെ പ്രതിരോധിക്കാതെ കോണ്‍ഗ്രസിലെ ഒരു വിഭാഗം മാറിനില്‍ക്കുകയാണ്. സംഭവത്തില്‍ പ്രിയങ്ക ഗാന്ധിയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. വിജയൻ്റെ മരണത്തിലും വയനാട് എംപി പ്രതികരിച്ചിട്ടില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.