കോട്ടയം : അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടഞ്ഞ വീട്ടുകാരുമായി വഴക്കിട്ട പതിനഞ്ചുകാരൻ തുങ്ങി മരിച്ചു. കൊക്കയാർ നാരകം പുഴ ആരിഫ് മകൻ റസൽ മുഹമ്മദാ (15 )ണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് റസൽ വീടിനുള്ളിൽ തൂങ്ങി മരിച്ചത്.
സ്ഥിരമായി റസൽ മൊബൈൽ ഫോണിൽ കളിക്കുന്നത് പതിവായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെ റസലിന്റെ മാതാവ് ജസീല എഴുന്നേറ്റ് നോക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന റസലിനെയാണ് കണ്ടത്. തുടർന്ന് മാതാവ് ഫോൺ വാങ്ങി വച്ചു. ഉച്ചവരെ പഠിക്കുകയാണെങ്കിൽ 12 മുതൽ ഒരു മണി വരെ ഫോൺ ഉപയോഗിക്കാൻ നൽകാമെന്ന് വാഗ്ദാനം ചെയ്തു. ഇതോടെ മുറിയിലേക്ക് പഠിക്കാൻ പോയ റസൽ ഉച്ചയ്ക്ക് 12 ഓടെ മുറിയിൽ നിന്നും പുറത്തു വന്നു. ഫോൺ നൽകാൻ വീട്ടുകാർ തയ്യാറായെങ്കിലും ഫോൺ വാങ്ങാതെ റസൽ മുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു മണിയായിട്ടും റൂം തുറക്കാതെ വന്നതോടെ കതക് പൊളിച്ച് റൂമിൽ കയറി നോക്കുമ്പോഴാണ് റസൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇടുക്കി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഏന്തയാർ ജെ.ജെ മർഫി സ്കുളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് റസൽ.