ഇടുക്കി: കുമളിയിലെ ഫോണ്‍ കടയില്‍നിന്നും രണ്ട് ആഡംബര ഫോണുകള്‍ അടിച്ചുമാറ്റിയ സ്വകാര്യ ബാങ്കിന്റെ മാനേജർ പിടിയില്‍.ദീപക് മനോഹർ എന്നയാളെയാണ് പോലീസ് പിടികൂടിയത്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയാണ് ദീപക് മനോഹർ, കേരള പോലീസ് തമിഴ്നാട്ടിലെ ചെന്ന് ദീപകിനെ പിടികൂടുകയായിരുന്നു.സുഹ്യത്തുമായി തേക്കടിയിലെ കടയിലെത്തിയാണ് ദീപക് ഫോണ്‍ മോഷ്ടിച്ചത്. ഫോണ്‍ വാങ്ങാനെന്ന വ്യാജേന സംഘം കുമളിയിലെ കടയില്‍ എത്തി. പിന്നാലെ ആഡംബര ഫോണ്‍ മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടന്ന് കളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് തിരുച്ചിറപ്പള്ളിയിലെ വീട്ടില്‍ എത്തിയാണ് ദീപകിനെ അറസ്റ്റ് ചെയ്തത്.
Advertisements