കൊച്ചി : മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ കടയില്‍ പോയി ടോപ്പ് അപ്പ് കാര്‍ഡുകള്‍ വാങ്ങുന്ന ഒരു കാലമുണ്ടായിരുന്നു. കടയുടമകള്‍ തെറ്റാതെ തന്നെ നമുക്ക് റീചാര്‍ജ് ചെയ്ത് തരുമായിരുന്നു. ഇനി അഥവാ തെറ്റായ നമ്ബറിലേക്ക് റീചാര്‍ജ് ചെയ്താലും കടക്കാരന് നമുക്ക് അത് തിരികെ നല്‍കുമായിരുന്നു. എന്നാല്‍ കാലം മാറിയപ്പോള്‍ ഈ രീതിയെല്ലാം പഴങ്കഥയായി. പുതിയ പുതിയ സാങ്കേതികവിദ്യകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇന്ന് നിങ്ങള്‍ക്ക് സ്വന്തം ഫോണില്‍ വീട്ടില്‍ ഇരുന്നുതന്നെ ഫോണ്‍ റീചാര്‍ജ് ചെയ്യാം.
ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിങ്ങനെ റീചാര്‍ജ് ചെയ്യാനായി നാം വ്യത്യസ്ത യു.പി.ഐ ആപ്പുകള്‍ ഉപയോഗിക്കാറുണ്ട. തിടുക്കത്തില്‍ റീചാര്‍ജ് ചെയ്യുമ്ബോള്‍ നല്കുന്ന മൊബൈല്‍ നമ്ബര്‍ ചിലപ്പോള്‍ തെറ്റിപ്പോകാറുണ്ട്. ചെറിയ റീചാര്‍ജാണ് ചെയ്യുന്നതെങ്കില്‍ ആ തുക പോട്ടേന്ന് വെക്കാറാണ് പതിവ്. എന്നാല്‍ വലിയ തുകയ്ക്ക് റീചാര്‍ജ് ചെയ്ത് അബന്ധം സംഭവിച്ചാലോ.. ഈ പണം തിരികെ ലഭിക്കാന്‍ വഴിയുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ?
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യം ചെയ്യേണ്ടത് നിങ്ങള്‍ ഉപയോഗിക്കുന്ന സിം കാര്‍ഡ് ഏതാണോ അതാത് കസ്റ്റമര്‍ കെയര്‍ നമ്ബറിലേക്ക് വിളിച്ച് ഇക്കാര്യം പറയുക എന്നതാണ്. വിളിച്ചു പറഞ്ഞാല്‍ മാത്രം പോര, സെര്‍വീസ് പ്രൊവൈഡറുടെ മെയില്‍ ഐ.ഡിയിലേക്ക് മൊബൈല്‍ നമ്ബര്‍, തെറ്റി റീചാര്‍ജ് ചെയ്ത മൊബൈല്‍ നമ്ബര്‍, ട്രാന്സാക്ഷന് ഐ.ഡി, റീചാര്‍ജ് ചെയ്ത തുക എന്നീ വിശദാംശങ്ങള്‍ ഉള്‍പ്പെടെ അപേക്ഷ അയക്കുകയും വേണം.
എയര്‍ടെല്‍- [email protected]
JIO- [email protected]
എന്നിങ്ങനെയാണ് ഇ-മെയില്‍ ഐ.ഡികള്‍
നിങ്ങള്‍ വിശദാംശങ്ങളും അയയ്ക്കുമ്ബോള്‍, കമ്ബനി ഇക്കാര്യങ്ങള്‍ പരിശോധിച്ച് ശരിയെന്ന് ഉറപ്പുവരുത്തിയ ശേഷം നിങ്ങളുടെ പണം തിരികെ നല്‍കാം. ശ്രദ്ധിക്കുക, നിങ്ങള്‍ എത്രയും വേഗം ചെയ്യുന്നുവോ അത്രയും പെട്ടന്ന് പണം തിരികെ ലഭിക്കാനുള്ള സാധ്യത വര്‍ദ്ധിക്കും.
ഇനി സര്‍വീസ് പ്രൊവൈഡര്‍ ഇത് ചെയ്ത് തന്നില്ലെങ്കില്‍ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്പ് ലൈന്‍ ( എന്‍.സി.എച്ച്) നമ്ബറിലേക്ക് (1800-11-4000 അല്ലെങ്കില്‍ 1915) ലേക്ക് വിളിച്ച് അല്ലെങ്കില്‍ അവരുടെ consumerhelpline.gov.in എന്ന വെബ്സൈറ്റില്‍ കംപ്ലൈയന്റ് രജിസ്റ്റര്‍ ചെയ്യാം.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാല്‍ മൊബൈല്‍ നമ്ബറിന്റെ ഒന്നോ രണ്ടോ ഡിജിറ്റ് മാറിപ്പോയെങ്കില്‍ മാത്രമേ റീഫണ്ട് ലഭ്യമാവുകയുള്ളൂ.