ഈരാറ്റുപേട്ട: കൂട്ടിക്കലിലും മണിമലയിലും പ്രളയ ദുരന്തത്തിൽ അകപ്പെട്ട മൊബൈൽ വ്യാപാരികൾക്ക് ആശ്വാസം പകർന്നു നൽകി മൊബൈൽ ഷോപ്പ് അസോസിയേഷൻ. പ്രളയത്തിൽ തകർന്ന മൊബൈൽ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കുവാൻ വേണ്ട സഹായമാണ് അസോസിയേഷൻ നൽകിയത്. ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കുന്ന രീതിയിലുള്ള മൊബൈൽ ഫോണുകളും അസ്സക്സറീസുകളും അടക്കമുള്ള സാധന സാമിഗ്രികൾ എന്നിവ നൽകി.
മൊബൈൽ റീചാർജ് & റിട്ടലേഴ്സ് അസോസിയേഷൻ ഓഫ് കേരളയുടെ( എം ആർ ആർ എ )നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിലെ മൊബൈൽ വ്യാപാരികളിൽ നിന്നും മൊബൈൽ ഷോപ്പുകൾ പുനർനിർമ്മിക്കുവാൻ ആവശ്യമായ സാധനങ്ങൾ സമാഹരിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കോട്ടയം ബിജു, മുണ്ടക്കയം മേഖലാ പ്രസിഡന്റ് ആഷറഫിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന ട്രഷറർ നൗഷാദ് പനച്ചിമൂട്ടിൽ, കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ഹാഫിസ് ഏറ്റുമാനൂർ ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡണ്ട്, ഹക്കീം പുതുപറമ്പിൽ മുണ്ടക്കയം യൂണിറ്റ് ജനറൽ സെക്രട്ടറി, ഷിനാസ് മുണ്ടക്കയം തുടങ്ങിയവർ നേതൃത്വം നൽകി.