നഷ്ടപ്പെട്ട ഫോണ്‍ ട്രാക്ക് ചെയ്യാം, ബ്ലോക്ക്  ചെയ്യാം; അറിയാം സഞ്ചാർ സാത്തി ആപ്പ്

ഡൽഹി : സഞ്ചാര്‍ സാത്തി സേവനം കൂടുതല്‍ സുഗമമാക്കാന്‍ ആപ്പ് പുറത്തിറക്കി കേന്ദ്ര ടെലികോം വകുപ്പ്. ഇനിമുതല്‍ തട്ടിപ്പ് കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും നഷ്ടപ്പെട്ട ഫോണുകള്‍ ബ്ലോക്ക് ചെയ്യാനുമുള്ള സംവിധാനം കൂടുതല്‍ എളുപ്പമാക്കാനാണ് ഇത്തരത്തിലൊരു ആപ്പ് പുറത്തിറക്കിയത്. നിലവില്‍ വെബ്സൈറ്റ് വഴി ഈ സേവനം ഉപയോഗിക്കുമ്പോഴുള്ള പല നടപടിക്രമങ്ങളും ആപ്പില്‍ ആവശ്യമില്ല. വെബ് പോര്‍ട്ടലില്‍ ഒടിപി വെരിഫിക്കേഷന്‍ ആവശ്യമാണ്. എന്നാല്‍ ആപ്പില്‍ ഇതിന്റെ ആവശ്യമില്ല. ആപ് സ്റ്റോറില്‍ സഞ്ചാര്‍ സാത്തി എന്ന് തിരഞ്ഞ് ആപ് ഇന്‍സ്റ്റാള്‍ ചെയ്യാം. ഫോണ്‍ നമ്പറുകള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം.

Advertisements

നഷ്ടപ്പെട്ട ഫോണ്‍ ട്രാക്ക് ചെയ്യാനും മോഷ്ടാവ് ഉപയോഗിക്കാതിരിക്കാനുമുള്ള സംവിധാനം ഇതിലുണ്ട്. അപേക്ഷ നല്‍കിയാല്‍ ഫോണിന്റെ ഐഎംഇഐ നമ്പറുകള്‍ ബ്ലോക്ക് ആകും. മറ്റ് സിം കാര്‍ഡ് ഉപയോഗിച്ചും മോഷ്ടാവിന് ഫോണ്‍ ഉപയോഗിക്കാനാവില്ല. ഫോണ്‍ തിരികെ ലഭിച്ചാല്‍ ബ്ലോക്ക് നീക്കം ചെയ്യാം. തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ആരെങ്കിലും മറ്റു മൊബൈല്‍ കണക്ഷനുകള്‍ എടുത്തോയെന്ന് പരിശോധിക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ വാങ്ങിയാല്‍ അത് ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതാണോ, മോഷ്ടിക്കപ്പെട്ടതാണോ എന്നറിയാനുള്ള വഴിയും ഇതിലുണ്ട്. ഇത്തരം ഫോണുകളുടെ ഐഎംഇഐ നമ്പര്‍ കരിമ്പട്ടികയില്‍പ്പെട്ടതാകാം. വാങ്ങും മുന്‍പ് തന്നെ ഇവയുടെ ഐഎംഇഐ നമ്പര്‍ പരിശോധിച്ച് ഫോണ്‍ വാലിഡ് ആണോ എന്ന് ഉറപ്പാക്കാവുന്നതാണ്. ഇന്ത്യന്‍ നമ്പറുകളുടെ മറവില്‍ വിദേശത്ത് നിന്നുള്ള തട്ടിപ്പ് കോളുകള്‍ ലഭിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനവും ആപ്പിലുണ്ട്.

Hot Topics

Related Articles