കോട്ടയം തിരുവാതുക്കലിൽ നിന്നും ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു; കുമാരനല്ലൂർ സ്വദേശിയായ സ്ഥിരം മോഷ്ടാവ് പൊലീസ് പിടിയിലായി

കോട്ടയം: തിരുവാതുക്കലിൽ നിന്നും ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ കുമാരനല്ലൂർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥിരം മോഷ്ടാവായ പ്രതിയെ സിസിടിവി ക്യാമറയുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കുമാരനല്ലൂർ മള്ളൂശേറി പാറയ്ക്കൽ വീട്ടിൽ പി.എ സലിമി(41)നെയാണ് കോട്ടയം വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവാതുക്കലിലെ കെട്ടിട നിർമ്മാണ സൈറ്റിൽ എത്തിയ പ്രതി, ഇവിടെ ജോലി ചെയ്യുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്ടിക്കുകയായിരുന്നു. ഇതിനു ശേഷം ഇവിടെ നിന്നും പ്രതിരക്ഷപെടുകയും ചെയ്തു. ഇതേ തുടർന്നു പൊലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രാഥമിക പരിശോധനയിലാണ് സിസിടിവിയിൽ നിന്നും പ്രതിയുടെ വീഡിയോ ദൃശ്യങ്ങൾ ലഭിച്ചത്. തുടർന്ന്, പൊലീസ് ഈ ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിൽ സലിമിനെ തിരിച്ചറിയുകയായിരുന്നു. തുടർന്ന്, ഇയാൾ ഒളിവിൽ പറയുന്ന കേന്ദ്രത്തെപ്പറ്റി ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്കു രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്നു, ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റെയും സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണയുടെയും നേതൃത്വത്തിൽ അന്വേഷണം നടത്തുകയായിരുന്നു. തുടർന്നു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles