360 ഡിഗ്രി തിരിഞ്ഞ് ജലം പമ്പ് ചെയ്യാന്‍ കഴിയുന്ന മോണിറ്റര്‍; വായുവില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക്ക് പവര്‍ ടേക്ക് ഓഫ്; പത്തനംതിട്ടയില്‍ ആധുനിക അഗ്‌നിശമന വാഹനം മന്ത്രി വീണാ ജോര്‍ജ് ഫ്‌ളാഗ് ഓഫ് ചെയ്തു

പത്തനംതിട്ട: ജില്ലയിലെ അഗ്‌നി ശമന വിഭാഗത്തിന്റെ ആധുനികവത്ക്കരണം പൂര്‍ണമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനില്‍ ആധുനിക അഗ്‌നിശമന വാഹനം ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആധുനിക സാങ്കേതിക വിദ്യയോടുകൂടിയ വായുവില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക്ക് പവര്‍ ടേക്ക് ഓഫ് സംവിധാനം, 360 ഡിഗ്രി തിരിഞ്ഞ് ജലം പമ്പ് ചെയ്യാന്‍ കഴിയുന്ന മോണിറ്റര്‍ സംവിധാനം തുടങ്ങിയ സവിശേഷതകള്‍ ഈ അഗ്‌നി ശമന വാഹനത്തിലുണ്ട്.

Advertisements

പത്തനംതിട്ട ജില്ലയില്‍ ഫയര്‍ ഫോയ്‌സിന്റെ സ്‌കൂബ ഡൈവിംഗ് ടീം ഫലപ്രദമായി പ്രവര്‍ത്തിച്ചുവരുന്നു. ഈ ടീമിനുള്ള ഓക്‌സിജന്‍ റീ ഫില്ലിംഗ് കമ്പ്രസര്‍ ലഭിച്ചിട്ടുണ്ട്. പത്തനംതിട്ട ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്റെ ആധുനിക വത്ക്കരണത്തിന് ഇടപെടല്‍ നടത്തിയതായും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ ജില്ലാ ഫയര്‍ ഓഫീസര്‍ കെ.ഹരികുമാര്‍, പത്തനംതിട്ട സ്റ്റേഷന്‍ ഓഫീസര്‍ ജോസഫ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles