ദില്ലി: കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എല്ലാം സാമ്പത്തിക പ്രതിസന്ധി കാരണം വികസനം വഴിമുട്ടി നില്‍ക്കുകയാണ്. കൂടാതെ അവർ വ്യാജ വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ വഞ്ചിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിൻ്റെ വ്യാജ വാഗ്ദാനങ്ങളില്‍ ഇരയാകുന്നത് ഈ സംസ്ഥാനങ്ങളിലെ കർഷകരും, യുവാക്കളും, സ്ത്രീകളും അടക്കമുള്ളവരാണ്. വ്യാജ വാഗ്ദാനങ്ങള്‍ കാരണം നിലവിലുള്ള പദ്ധതികളെ പോലും ബാധിക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.
തെലങ്കാന, കർണാടക, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പരിഹാസം. കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ അത് ഭരണമില്ലായ്മക്കുള്ള വോട്ടാണെന്നും അദ്ദേഹം പരിഹസിച്ചു. എന്നാല്‍ മോദിയുടെ ഗ്യാരണ്ടി 140 കോടി ജനങ്ങളോടുള്ള ക്രൂരമായ തമാശയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തിരിച്ചടിച്ചു. വർഷത്തില്‍ 2 കോടി ജോലിയും, വിലക്കയറ്റവും, നേരത്തെ നല്കിയ വമ്പൻ വാഗ്ദാനങ്ങളും ചൂണ്ടിക്കാട്ടിയാണ് ഖാർഗെയുടെ പരിഹാസം.