മഹാരാഷ്ട്ര : പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച മഹാരാഷ്ട്ര സന്ദർശിക്കും,പാൽഘറിൽ 76,000 കോടിയിലധികം രൂപയുടെ പദ്ധതികൾ ആരംഭിക്കുകയും മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2024-നെ അഭിസംബോധന ചെയ്യുകയും ചെയ്യും.പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം മോദിയുടെ സന്ദർശനം രാവിലെ മുംബൈയിൽ ആരംഭിക്കും. പിന്നീട് പൽഘറിലെ സിഡ്കോ ഗ്രൗണ്ടിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.
Advertisements