പൃഥ്വിരാജിന്റെ എമ്പൂരാൻ മലയാള സിനിമയായി കണക്കാക്കാൻ ആവില്ല ! ലൂസിഫറിന്റെ രണ്ടാം ഭാഗത്തെപ്പറ്റി നിർണായക വെളിപ്പെടുത്തലുമായി മോഹൻലാൽ

കൊച്ചി : പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ ഒരു മലയാള സിനിമയായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് നടന്‍ മോഹന്‍ലാല്‍. വലിയ കാന്‍വാസിലാണ് ചിത്രം ഷൂട്ട് ചെയ്യാന്‍ പോകുന്നതെന്നും മോഹന്‍ലാല്‍ ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘എമ്പുരാന്‍ എന്ന സിനിമ പോലും ഞങ്ങള്‍ വലിയ കാന്‍വാസിലാണ് ചിത്രീകരിക്കാന്‍ പോകുന്നത്. അതൊരു മലയാള സിനിമയായിട്ടെ നമുക്ക് കണക്കാക്കാന്‍ പറ്റില്ല. ബറോസായാലും എമ്പുരാനായാലും വരുന്ന ഒരുപാട് സിനിമകള്‍ എല്ലാം വലിയ സിനിമകളാണ്’, മോഹന്‍ലാല്‍ പറയുന്നു.

Advertisements

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. എമ്പുരാന്റെ തിരക്കഥ പൂര്‍ത്തിയായ വിവരം മുരളി ഗോപിയും പൃഥ്വിരാജും നേരത്തെ തന്നെ അറിയിച്ചിരുന്നു. ഉടന്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്ന വിവരവും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, വിവേക് ഒബ്രോയ്, പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങി വലിയ താരനിരയാണ് ലൂസിഫറില്‍ ഉണ്ടായിരുന്നത്. മലയാളത്തില്‍ ആദ്യമായി 200 കോടി കളക്ഷന്‍ നേടിയ ചിത്രം കൂടിയാണ് ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ലൂസിഫര്‍.

Hot Topics

Related Articles