കൊച്ചി : തരുണ്‍ മൂർത്തി സിനിമ തുടരും ഒ.ടി.ടി റിലീസിന് ശേഷം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ ആണ് സിനിമ ഒടിടി സ്ട്രീമിങ് ആരംഭിച്ചത്. അതിഗംഭീരം റെസ്പോണ്‍സ് തന്നെയാണ് സിനിമയ്ക്ക് ഒടിടിയിലും ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് പ്രശസ്ത തമിഴ് സംവിധായകൻ സെല്‍വരാഘവൻ. ഗംഭീര സിനിമയാണ് തുടരുമെന്നും മോഹൻലാലിനെക്കൊണ്ട് മാത്രമേ ഈ സിനിമ ചെയ്യാൻ കഴിയുകയുള്ളൂ എന്നും സെല്‍വരാഘവൻ എക്സില്‍ കുറിച്ചു.
‘തുടരും ഗംഭീര സിനിമയാണ്. മോഹൻലാല്‍ സാറിന് മാത്രമേ ഈ സിനിമ ചെയ്യാൻ കഴിയൂ. എന്തൊരു നടനാണ് അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും മികച്ച നടനെ കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി’, സെല്‍വരാഘവൻ കുറിച്ചു.
കഴിഞ്ഞ ദിവസം ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗുപ്തയും തുടരുമിനെ പ്രശംസിച്ച് എത്തിയിരുന്നു. ‘എന്തൊരു സിനിമ!!! ദൃശ്യത്തിന് മുകളില്‍ പോയിട്ടില്ലെങ്കിലും അതിനൊത്തുള്ളത് ഉണ്ട്. വേറെ ലെവലാണ് മോഹൻലാല്‍ സാർ. മസ്റ്റ് മസ്റ്റ് വാച്ച്!!!”, എന്നാണ് സഞ്ജയ് ഗുപ്ത കുറിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം മുതല്‍ ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും ഒടിടി സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്. ഒടിടിയിലും സിനിമ കത്തിക്കയറുന്ന കാഴ്ചയാണുള്ളത്. തമിഴ്, തെലുങ്ക് പ്രേക്ഷകരില്‍ നിന്നും സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. തരുണ്‍ മൂർത്തി സംവിധാനം ചെയ്ത സിനിമയില്‍ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസില്‍, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.