കൊച്ചി : മലയാളത്തില്‍ കൂടുതല്‍ ഗാനങ്ങള്‍ പാടാൻ അവസരം തന്നത് സംഗീത സംവിധായകൻ വിദ്യാസാഗറാണെന്ന് ഗായകൻ എം ജി ശ്രീകുമാർ.അദ്ദേഹവുമായി ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെന്നും എം ജി ശ്രീകുമാർ പറഞ്ഞു. പല ഗായകൻമാരും വിദ്യാസാഗറിന്റെ ഗാനങ്ങളിലൂടെയാണ് തിളങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാസാഗറിനെക്കുറിച്ചുളള ഓർമകള്‍ പങ്കുവയ്ക്കുന്നതിനിടയിലാണ് എം ജി ശ്രീകുമാർ ഇക്കാര്യങ്ങള്‍ ഒരു യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്.
‘മലയാളത്തില്‍ വിദ്യാസാഗറിനുവേണ്ടി മലയാളത്തില്‍ ഗാനങ്ങള്‍ പാടിയിരിക്കുന്നത് സുജാതയായിരുന്നു. സുജാതയ്ക്ക് പാട്ടുകള്‍ പാടുമ്ബോള്‍ കുറച്ച് ഭാവങ്ങള്‍ ഉണ്ടായിരുന്നു. ഒരുപക്ഷെ അതായിരിക്കും വിദ്യാസാഗർ സുജാതയില്‍ ഇഷ്ടപ്പെട്ടിട്ടുളളത്. ഞാൻ കൂടുതലും ചിത്ര ചേച്ചിയുമായിട്ടാണ് പാടിയിട്ടുളളത്. പക്ഷെ വിദ്യാസാഗറിന്റെ പാട്ടുകള്‍ പാടിയത് സുജാതയോടൊപ്പമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മീശമാധവൻ സിനിമയില്‍ പാടാൻ എന്നെ റെക്കോഡിംഗിനായി വിദ്യാസാഗർ വിളിച്ചു. അതിന്റെ തലേദിവസം എനിക്ക് ചങ്ങനാശേരിയിലെ അമ്ബലത്തില്‍ പരിപാടി ഉണ്ടായിരുന്നു. രാത്രി 12 മണി വരെ പരിപാടി ഉണ്ടായിരുന്നു. പിറ്റേന്ന് പത്ത് മണിയായപ്പോള്‍ ഞാൻ റെക്കോഡിംഗിനായി സ്റ്റുഡിയോയില്‍ എത്തി. അപ്പോഴേയ്ക്കും ശബ്ദത്തില്‍ ചില മാറ്റങ്ങള്‍ വന്നിരുന്നു. എനിക്ക് ആ ഗാനം ശരിയായി പാടാൻ പറ്റിയില്ല. ഞാൻ റെക്കോഡിംഗ് അടുത്ത ദിവസത്തേയ്ക്ക് മാറ്റി വയ്ക്കാമോയെന്ന് വിദ്യാസാഗറിനോട് ചോദിച്ചു. പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഞങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടായി. അതിനുശേഷം വിദ്യാസാഗർ ആ ഗാനം വിധു പ്രതാപിനെക്കൊണ്ട് പാടിപ്പിച്ചു. അതിനു പരിഹാരമായി മീശമാധവനിലെ മറ്റൊരു ഗാനം വിദ്യാസാഗർ എന്നെക്കൊണ്ട് പാടിപ്പിച്ചു.
അദ്ദേഹത്തിന്റെ ഒരുപാട് ഗാനങ്ങള്‍ ഞാൻ പാടിയിട്ടുണ്ട്. വിദ്യാസഗറിന്റെ ഗാനങ്ങള്‍ പാടാൻ എനിക്ക് ഇപ്പോഴും ഭയങ്ക ഊർജമാണ്. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ന്യൂജെനറേഷൻ സിനിമകളില്‍ വന്നാലും നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. മോഹൻലാല്‍ നായകനായ ദേവദൂതൻ എന്ന ഒരു സിനിമയില്‍ നല്ലൊരു ഗാനം ഉണ്ടായിരുന്നു.എന്നെയാണ് പാടാനായി തീരുമാനിച്ചത്. പക്ഷെ വിദ്യാസാഗർ ഞാൻ ആ പാട്ട് പാടണ്ടെന്ന് തീരുമാനിച്ചു. പക്ഷെ സംവിധായകനായ സിബി മലയില്‍ ഞാൻ പാടിയാല്‍ മതിയെന്ന് വാശി പിടിച്ചു, ഒടുവില്‍ പാടി. പക്ഷെ ആ ഗാനം സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. റിമി ടോമിയെ ഗായികയായി കൊണ്ടുവന്നതും അദ്ദേഹമായിരുന്നു’- എം ജി ശ്രീകുമാർ പറഞ്ഞു.