അയാൾ നന്നായി അഭിനയിച്ചിട്ടുണ്ട് ” എന്ന്‌ പറയിക്കാത്ത മോഹൻലാൽ : പന്ത്രണ്ടാമൻ ഒരു നോവൽ വായിക്കുന്ന അനുഭവം ; സനൽകുമാർ പത്മനാഭൻ ട്വൽത്ത് മാൻ റിവ്യു എഴുതുന്നു

സിനിമ റിവ്യു

Advertisements
സനൽകുമാർ പത്മനാഭൻ

ചിരകാലം പരിചിതരായിരുന്ന പതിനൊന്നു സുഹൃത്തുക്കൾ ഒരു ഹോളിഡേ ആഘോഷിക്കുവാനായി ഇടുക്കിയിലെ ഒരു റിസോർട്ടിൽ ഒത്തുകൂടുകയാണ് ..
അവിചാരിതമായി അവർ അവരുടെ മൊബൈൽ ഫോൺ ഉപയോഗിച്ചൊരു ഗെയിം കളിയ്ക്കാൻ തീരുമാനിക്കുന്നു !
ഒരു മണിക്കൂർ ദൈർഖ്യമുള്ള ഗെയിം അവസാനിച്ചു മണിക്കൂറുകൾക്കുള്ളിൽ അവരിലൊരാൾ മരണപ്പെടുകയും ചെയ്യുന്നു !!


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആ റിസോർട്ടിലുണ്ടായിരുന്ന ഒരു പന്ത്രണ്ടാമൻ അയാളുടെ മൊബൈലും ആ കൂട്ടത്തിലേക്കു കയറ്റി വെച്ചു ആ ഗെയിം ഒന്ന് കൂടി കളിക്കുകയും ആ കൂട്ടത്തിൽ നിന്നും കൊലയാളിയെ കണ്ടെത്തുകയും ചെയ്യുന്നു …. !

കുട്ടികാലത്തെങ്ങോ വായിച്ചു ത്രിൽ അടിച്ച ആർതർ കൊനാൻ ഡയൽ , അഗത ക്രിസ്റ്റി യുടെയെല്ലാം ഡിറ്റക്ടീവ് നോവലുകൾ വായിക്കുമ്പോൾ കിട്ടിയിരുന്ന വായനാസുഖത്തിലേക്കു കൂട്ടികൊണ്ടു പോകുന്നൊരു കാഴ്ചാനുഭവം ആയിരുന്നു 12 ത് മാൻ എനിക്ക് നൽകിയത് …….. 🔥🔥

കെ ആർ കൃഷ്ണകുമാറിന്റെ ഗംഭീര എഴുത്ത് തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം ….

രണ്ടേ മുക്കാൽ മണിക്കൂറോളം ദൈർഖ്യമുള്ള സിനിമയെ ലാഗ് ചെയ്യിക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്താൻ അനിൽ ജോൺസന്റെ സംഗീതം നിർണായക പങ്കു വഹിക്കുന്നുണ്ട് ……

പിന്നെ , ഒരിക്കലും  കൃത്രിമ ഭാവപ്രകടനങ്ങൾ മുഖത്ത് വലിച്ചു വാരി വിതറി  കാണുന്നവരെകൊണ്ട് ” അയാൾ നന്നായി അഭിനയിച്ചിട്ടുണ്ട് ” എന്ന്‌ പറയിക്കാത്ത മോഹൻലാൽ എന്ന നടൻ ഈ സിനിമയിലും ആളുകളെകൊണ്ട് ” പ്രത്യേകിച്ചൊന്നും ചെയ്യാനില്ല നോർമൽ ആയിട്ട് ചെയ്തു ” എന്ന്‌ തന്നെ പറയിപ്പിച്ചിട്ടുണ്ട് ……
നന്ദി ജിത്തു ജോസഫ് ഈ കാഴ്ചാനുഭവത്തിനു ……
റേറ്റിംഗ് 3.5 /5 ..

Hot Topics

Related Articles