കൊച്ചി : ബാബു നമ്ബൂതിരി എന്ന പേര് കേള്‍ക്കുമ്ബോള്‍ തന്നെ ഓര്‍മ്മ വരിക തൂവാനത്തുമ്ബിയിലെ തങ്ങളെയാണ്. ആ കഥാപാത്രം അത്രമേല്‍ മലയാളിയുടെ മനസില്‍ പതിഞ്ഞു കഴിഞ്ഞതിന് പിന്നില്‍ ബാബു നമ്ബൂതിരി എന്ന കെ.എൻ നീലകണ്ഠൻ നമ്ബൂതിരിയുടെ അഭിനയവഴക്കമാണെന്നതില്‍ സംശയമില്ല. തൂവാനത്തുമ്ബികള്ക്ക് ശേഷവും നിരവധി കഥാപാത്രങ്ങളിലൂടെ മലയാളസിനിമയില്‍ നിറസാന്നിദ്ധ്യമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ 42 വര്‍ഷം 215 സിനിമ. മമ്മൂട്ടി, മോഹൻലാല്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ വളര്‍ച്ച കണ്ട ബാബു നമ്ബൂതിരി അവരെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞ രസകരമായ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്.
സിനിമാ താരങ്ങളുടെ വിഗ്ഗ് ഉപയോഗത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സിനിമയില്‍ തനിക്ക് രജനികാന്തിന്റെ ശൈലിയാണ് ഇഷ്ടമെന്നും അദ്ദേഹം പറയുന്നു. ”രജനികാന്തിന്റെ ശൈലിയാണ് നല്ലത്. കിടക്കുമ്ബോഴല്ലാതെ എല്ലാ സമയത്തും വിഗ്ഗ് ഉപയോഗിക്കുന്നവരാണ് നമ്മുടെ പല നടീനടന്മാരും. ആര്‍ക്കും മുടിയില്ലല്ലോ? മുടിയില്ലായ്മ കാണിക്കുന്നതില്‍ ഒരു പ്രശ്നവുമില്ലാത്തത് സിദ്ദിഖ് മാത്രമേയുള്ളൂ. മോഹൻലാല്‍ ഒരാളെ തനിസ്വരൂപം കാണിച്ചുവെന്ന് എന്റെയടുത്ത് ആ നടൻ തന്നെ പറഞ്ഞിട്ടുണ്ട്. ലാലു അലക്സായിരുന്നു അത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താൻ എന്നെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ അല്ലേ, എന്നാല്‍ കാണ് എന്ന് പറഞ്ഞ് സ്വയം ലാല്‍ തന്നെ വിഗ്ഗ് ഊരി കാണിക്കുകയായിരുന്നു. കര്‍ത്താവേ എന്ന് പറഞ്ഞ് ലാലു അലക്സ് ഓടുകയായിരുന്നു. മോഹൻലാലിനൊപ്പം ഒത്തിരി പടത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അത്തരത്തിലൊരു രൂപം ലാലു അലക്സ് കണ്ടിട്ടുണ്ടായിരുന്നില്ല. മമ്മൂട്ടിയുടേത് ഒരു രക്ഷയുമില്ല. പുള്ളി സദാസമയവും വിഗ്ഗിലാണ്. പാച്ച് വിഗ്ഗാണെന്നാണ് തോന്നുന്നത്. മോഹൻലാലിന്റെ അത്ര കഷണ്ടി മമ്മൂട്ടിക്കില്ല”-ബാബു നമ്ബൂതിരിയുടെ വാക്കുകള്‍