മോഹൻലാലിനും ഭാര്യയ്ക്കുമൊപ്പം ഭക്ഷണം കഴിക്കാൻ തയ്യാറാകാതെ വിജയ് : കാരണം തുറന്ന് പറഞ്ഞ് ജോ മല്ലൂരി 

ചെന്നൈ : നടനും തിരക്കഥാകൃത്തുമായ ജോ മല്ലൂരി തമിഴ് നടൻ വിജയ്‌യെ പറ്റി പറഞ്ഞ ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കുറേ കാര്യങ്ങള്‍ പറയുന്നതിനിടയില്‍ മോഹൻലാലിനും ഭാര്യയ്ക്കുമൊപ്പം ഭക്ഷണം കഴിക്കാൻ വിജയ് തയ്യാറായില്ലെന്ന് ജോ മല്ലൂരി പറഞ്ഞിരുന്നു. ചിലർ ഇക്കാര്യം മാത്രം ‘ഹൈലൈറ്റ്’ ചെയ്ത് വിമർശനമുന്നയിക്കുകയും വിഷയം ചർച്ചയാകുകയും ചെയ്തു.

Advertisements

മോഹൻലാലും വിജയ്‌യും ഒന്നിച്ച്‌ അഭിനയിച്ച സിനിമയാണ് ‘ജില്ല’. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ സംഭവിച്ച കാര്യങ്ങളായിരുന്നു ജോ മല്ലൂരി വെളിപ്പെടുത്തിയത്. ഒരു ദിവസം വിജയ് മോഹൻലാലിനെയും ജോ മല്ലൂരിനെയും തന്റെ വീട്ടിലേക്ക് ഡിന്നറിന് ക്ഷണിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്ഷണമനുസരിച്ച്‌ മോഹൻലാലും ഭാര്യ സുചിത്രയും ജോ മല്ലൂരിയും താരത്തിന്റെ വീട്ടിലെത്തി. വിജയ്‌യും ഭാര്യയും മക്കളും ചേർന്ന് ഇവരെ സ്വീകരിച്ചു. ഒരു മൊട്ടുസൂചി ഇട്ടാല്‍ പോലും കേള്‍ക്കുന്ന തരത്തില്‍ ശാന്തമായിരുന്നു ആ വീടെന്ന് ജോ മല്ലൂരി പറയുന്നു.

‘ഇതിനിടയില്‍ എന്നെ അതിശയിപ്പിച്ചുകൊണ്ട് വിജയ് മൂന്ന് ഇല ഇട്ടു. ഭക്ഷണം വിളമ്ബിയപ്പോള്‍ മോഹൻലാല്‍ സാർ വിജയ് കഴിക്കുന്നില്ലേ എന്ന് ചോദിച്ചു. ഒന്നും പറയാതെ വിജയ് ചിരിച്ചുകൊണ്ടിരുന്നു. എത്ര നിർബന്ധിച്ചിട്ടും കൂടെ ഇരുന്ന് കഴിക്കാൻ കൂട്ടാക്കിയില്ല. വിജയ് കൂടിയാണ് ഞങ്ങള്‍ക്ക് ആഹാരം വിളമ്ബിയത്.

പിറ്റേദിവസം സെറ്റില്‍ വച്ച്‌ വിജയ്‌യെ കണ്ടു.ഇത്രയും വലിയ താരമായ മോഹൻലാല്‍ സാർ നിർബന്ധിച്ചിട്ടും എന്താണ് കഴിക്കാതിരുന്നതെന്ന് ഞാൻ ചോദിച്ചു. അതിന് വിജയ് നല്‍കിയ മറുപടിയോർത്ത് അഭിമാനവും അത്ഭുതവും തോന്നി. അണ്ണാ എന്റെ അച്ഛനും അമ്മയും പഠിപ്പിച്ച കാര്യം വീട്ടില്‍ വരുന്ന അതിഥികളെ ഭംഗിയായി സത്കരിച്ച്‌ വിട്ട ശേഷം മാത്രമേ ഭക്ഷണം കഴിക്കാവൂ എന്നാണ്. ഇതുവരെ ഞാൻ അത് തെറ്റിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.’- ജോ മല്ലൂരി പറഞ്ഞു.

Hot Topics

Related Articles