മോഹൻ ലാലും ലക്ഷ്മി ഗോപാല സ്വാമിയും തമ്മിൽ ബന്ധം : തന്നോട് എല്ലാം പറഞ്ഞത് ബാല എന്ന് സന്തോഷ് വർക്കി 

കൊച്ചി : സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഏറെ സുപരിചിതനാണ് ഈ സന്തോഷ് വര്‍ക്കി എന്ന വ്യക്തി . എയാളെ പറ്റി പ്രത്യേകിച്ച്‌ മുഖവുരയുടെ ഒന്നും ആവശ്യമില്ല. മോഹൻലാല്‍ നായകനായി എത്തിയ ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെയാണ് ഇയാള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധനേടുന്നത്. ശേഷം നിരവധി സിനിമകളുടെ റിവ്യു വീഡിയോകളില്‍ സന്തോഷ് സ്ഥിരം സാന്നിധ്യമായി. സിനിമ കാണാതെ റിവ്യു പറഞ്ഞതിന്റെ പേരില്‍ സന്തോഷിനെ ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചത് വാര്‍ത്തകളില്‍ ഇടംനേടിയതാണ്. മോഹൻലാല്‍ അടക്കമുള്ള താരങ്ങളെ കുറിച്ച്‌ മോശമായ പരാമര്‍ശങ്ങള്‍ സന്തോഷ് നടത്തിയിരുന്നു. 

Advertisements

ഇത് ശ്രദ്ധയില്‍പ്പെട്ട നടൻ ബാല സന്തോഷിനെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ബാലയുടെ ഒപ്പം ഇപ്പോഴും ഉണ്ടായിരുന്ന ആളാണ് സന്തോഷ് വര്‍ക്കി. ബാലയുടെ വീട്ടിലും സന്തോഷ് വര്‍ക്കി ഉണ്ടായിരുന്നു. ചാനല്‍ പ്രവര്‍ത്തകള്‍ അഭിമുഖങ്ങള്‍ക്കായി ബാലയുടെ വീട്ടില്‍ ചെല്ലുമ്ബോഴൊക്കെ അവിടുത്തെ ഒരംഗത്തെ പോലെ ആയിരുന്നു സന്തോഷ് വര്‍ക്കി .ബാല അങ്ങനെ തന്നെ ആയിരുന്നു മറ്റുള്ളവരുടെ മുന്നില്‍ സന്തോഷ വര്‍ക്കിയെ പരിചയപ്പെടുത്തിയതുമൊക്കെ .എന്നാലിപ്പോള്‍ ഇരുവരും തമ്മില്‍ തെറ്റിപ്പിരിഞ്ഞു എന്നാണു ഇവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വ്യക്തമാക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ പങ്കു വെച്ച്‌ കൊണ്ട് ബാല തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് . തന്റെ വീട്ടില്‍ തന്റെ ഒപ്പം താൻ കൊടുത്ത ഭക്ഷണവും കഴിച്ചു കൊണ്ട് തനിക്കു തന്നെ സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണൻ പാര വെചു എന്നാണ് ബാല പറയുന്നത്. ഇതിനുള്ള തെളിവുകളായി ചില മൊബൈല്‍ ഡാറ്റകളും ചാനല്‍ അവതാരകന് കാണിച്ചു കൊടുക്കുന്നുണ്ട് ബാല . താൻ ആരെയൊക്കെ ചേര്‍ത്ത് നിര്‍ത്തിയിട്ടുണ്ടോ അവവരൊക്കെ തനിക്ക് പണി തന്നിട്ടുണ്ട് എന്നാണ് ബാല പറയുന്നത്. പക്ഷെ തനിക്ക് വിഷമം ഇല്ല ദൈവം ചോദിച്ചോളും എന്നന്വ ബല പറയുന്നത്. 

ഇന്നലെ വൈകിട്ട് ആണ് ബാല ഇത് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ചത്. അതിനു പിന്നാലെ സന്തോഷ് വര്‍ക്കിയും പ്രതികരിച്ചു. ബാല തന്നോട് പല സിനിമാക്കാരെ പറ്റിയും മോശമായി പറഞ്ഞിട്ടുണ്ട് എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്. നടി നിത്യാമേനോനും സുദീപ് കിച്ചയും തമ്മില്‍ ബന്ധമുണ്ടെന്നും , ലക്ഷ്മി ഗോപാലസ്വാമിയും മോഹൻ ലാലും തമ്മില്‍ ബന്ധമുണ്ടെന്നും, ജയസൂര്യ പാരീസ് ലക്ഷ്മിയോട് മോശമായി പെരുമാറിയെന്നുമൊക്കെ സന്തോഷ് വര്‍ക്കി ബാല പറഞ്ഞതായി പറയുന്നുണ്ട്. ബാല എങ്ങനെ ആണ് തമിഴ് സിനിമയില്‍ നിന്ന് പുറത്തായതിന് തനിക്കറിയാം കൂടുതലൊന്നും പറയിപ്പിക്കരുതെന്നു സന്തോഷ് ഭീഷണിയുടെ സ്വരത്തില്‍ പറയുന്നുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.