കൊല്ലം: പുതിയ ചിത്രം പ്രഖ്യാപിച്ച് മോഹൻലാൽ. എൽ 353 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിവേക് ആണ്. മുൻമന്ത്രിയും ആർ.എസ്.പി നേതാവുമായ ഷിബു ബേബി ജോണിന്റെ പുതിയ സിനിമ നിർമ്മാണ കമ്പനിയായ ജോൺ ആൻഡ് മേരി ക്രിയേറ്റീവും സെഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും, കെ. സി ബാബു പങ്കാളിയായ മാക്സ് ലാബും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
പോസ്റ്റിന്റെ പൂർണരൂപം വായിക്കാം…
ഷിബു ബേബി ജോണുമായി മൂന്നരപ്പതിറ്റാണ്ടിന്റെ സ്നേഹബന്ധമാണ്. ആ സൗഹൃദം ഇപ്പോൾ ഒരു സംയുക്ത സംരഭത്തിലേക്ക് കടക്കുന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ. അദ്ദേഹത്തിന്റെ പുതിയ സിനിമ നിർമ്മാണ കമ്ബനിയായ ജോൺ ആൻഡ് മേരി ക്രിയേറ്റീവും സെഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും, കെ. സി ബാബു പങ്കാളിയായ മാക്സ് ലാബും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി ഞാൻ എത്തുകയാണ്. യുവസംവിധായകനായ വിവേക് ആണ് ഈ ചിത്രം ഒരുക്കുന്നത്. ജിത്തു ജോസഫിന്റെ റാം എന്ന ചിത്രം പൂർത്തിയായതിനുശേഷം ഇതിൽ പങ്കുചേരും. സിനിമയുടെ കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ നിങ്ങളുമായി പങ്കുവെക്കുന്നതാണ്..
ചരിത്രം തിരുത്താൻ മലയാള സിനിമയിൽ മോഹൻലാൽ യുഗം..! 353 ആം ചിത്രം പ്രഖ്യാപിച്ചു; നിർമ്മാണം ഷിബു ബേബി ജോൺ
Advertisements