മോഹൻലാലിന്റെയും പെല്ലിശ്ശേരിയുടേയും കൈയ്യൊപ്പോടു കൂടിയ ‘മെറ്റൽ പോസ്റ്ററുകൾ’ സ്വന്തമാക്കാം : ആരാധകർക്ക് പുതിയ സമ്മാനവുമായി മലൈക്കോട്ടൈ വാലിബൻ ടീം

മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഇതിനു പിന്നാലെ മോഹൻലാൽ ആരാധകർക്ക് വേണ്ടി പ്രത്യേക സമ്മാനം നേടാനുള്ള അവസരം ഒരുക്കുകയാണ് അണിയറപ്രവർത്തകർ.

Advertisements

മോഹൻലാലിന്റെയും ലിജോ ജോസ് പെല്ലിശ്ശേരിയുടെയും ഓട്ടോഗ്രാഫ് അടങ്ങിയ വാലിബന്റെ ഫസ്റ്റ് ലുക്ക് മെറ്റൽ പോസ്റ്ററുകൾ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലേലത്തിലൂടെയാണ് ആരാധകർക്ക് ഇത് സ്വന്തമാക്കാനാകുക. പോളിഗോൺ ബ്ലോക്ക് ചെയിൻ വഴി വെരിഫൈ ചെയ്ത 25 മെറ്റൽ പോസ്റ്ററുകളാണ് ഉള്ളത്. rootfor.xyz എന്ന ലിങ്കിൽ നിന്നും പ്രേക്ഷകർക്ക് മലൈക്കോട്ടൈ വാലിബന്റെ ഒഫീഷ്യൽ ബിഡിങ്ങിൽ പങ്കാളികളാകാം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചതിനൊപ്പം കോണ്ടസ്റ്റിന്റെ ലിങ്ക് മോഹൻലാൽ തന്നെ കമന്റിൽ പിൻ ചെയ്തിരുന്നു.

നിലവിൽ രാജസ്ഥാൻ ഷെഡ്യൂൾ പൂർത്തിയാക്കി ചെന്നൈ ഷെഡ്യൂളിനായുള്ള ഒരുക്കത്തിലാണ് സംഘം. മോഹൻലാലിനൊപ്പം മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠ രാജൻ, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

ജോൺ മേരി ക്രിയേറ്റിവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ ചേർന്നാണ് മലൈക്കോട്ടൈ വാലിബന്റെ നിർമ്മിക്കുന്നത്.

പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിംഗും നിർവഹിക്കുന്നു. ചിത്രത്തിന്റെ പിആർഓ പ്രതീഷ് ശേഖർ ആണ്. മലയാളത്തിന് പുറമെ ഇന്ത്യയിലെ മറ്റു പ്രധാന ഭാഷകളിലും മലൈക്കോട്ടൈ വാലിബൻ റിലീസാകുന്നുണ്ട്.

Hot Topics

Related Articles