മോഹൻലാലിനു വേണ്ടി മൂപ്പൻ കടുത്തയുടെ പുതിയ തള്ള്; ചുരുളി സ്വബോധമില്ലാത്ത സിനിമ; മോഹൻലാലിനെ പുകഴ്തി , ചുരുളിയെ തള്ളിപ്പറഞ്ഞ് ടി.എൻ ഗോപകുമാർ

കൊച്ചി: പുലിമുരുകൻ സിനിമയിലെ മൂപ്പനെ പുതുതലമുറ പ്രേക്ഷകർ മറക്കാനിടയില്ല. നാൽപത് വർഷമായി നാടകങ്ങളിലൂടെയും മിനിസ്‌ക്രീനിലൂടെയും സിനിമകളിലൂടെയും എം.ആർ ഗോപകുമാർ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിറഞ്ഞ് നിൽക്കുകയാണ്. രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും അഞ്ച് ടിവി പുരസ്‌കാരങ്ങളും എം.ആർ ഗോപകുമാർ സ്വന്തമാക്കിയിട്ടുണ്ട്. 1974ൽ ജി.ശങ്കരപ്പിള്ളയുടെ രക്തപുഷ്പ്പം എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതത്തിന് തുടക്കമിട്ട അദ്ദേഹം അമേച്വർ നാടക കലാകാരൻമാരുടെ കൂട്ടായ്മയായ നാട്യഗൃഹത്തിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്നു.

Advertisements

പതിനഞ്ച് വർഷത്തോളം നാട്യഗൃഹവുമായി ബന്ധപ്പെട്ട് നിരവധി നാടകങ്ങളിൽ അഭിനയിച്ച അദ്ദേഹം 1986ൽ ദൂരദർശൻ ആദ്യമായി സംപ്രേക്ഷണം ചെയ്ത കുഞ്ഞയ്യപ്പൻ ടെലിസീരിയലിൽ അഭിനയിച്ചു. തുടർന്ന് ദൂരദർശൻ സീരിയലായ മണ്ടൻ കുഞ്ചുവിലും അഭിനയിച്ചു. 1989ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധനം ചെയ്ത മതിലുകളിലൂടെ ചലച്ചിത്ര ലോകത്തിലെത്തിയ ഇദ്ദേഹം 1993ൽ അടൂർ ഗോപാലകൃഷ്ണന്റെ വിധേയൻ എന്ന ചിത്രത്തിൽ അവതരിപ്പിച്ച തൊമ്മി എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1993ൽ വിധേയനിലെ അഭിനയത്തിന് കേരള സംസ്ഥാന സർക്കാരിന്റെ സ്‌പെഷൽ ജൂറി അവാർഡും 1999 ൽ ഗോപാലൻ നായരുടെ താടി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡും ഗോപകുമാറിന് ലഭിച്ചു. അറുപതിലധികം ചിത്രങ്ങളിലും അൻപതോളം ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ഇദ്ദേഹത്തിന് ടെലിവിഷൻ മേഖലയിൽ നിന്ന് മൂന്ന് തവണ നല്ല നടനായും രണ്ട് തവണ സഹനടനായും തെരഞ്ഞെടുത്തിട്ടുണ്ട്. ഇന്നത്തെ സിനിമയെ കുറിച്ചും നടന്മാരെ കുറിച്ചും എം.ആർ ഗോപകുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. മോഹൻലാലാണ് തന്നെ വിസ്മയിപ്പിച്ചിട്ടുള്ള നടൻ എന്നാണ് എം.ആർ ഗോപകുമാർ പറയുന്നത്.

‘ഒന്നും ആകില്ലെന്ന് കരുതിയപ്പോൾ വിസ്മയിപ്പിച്ചുകൊണ്ട് ഉന്നതങ്ങളിലേക്ക് ഉയർന്ന നടനാണ് മോഹൻലാൽ. ഏറ്റവും നല്ല നടനായി തോന്നിയിട്ടുള്ളത് ഭരത് ഗോപിയെയാണ്. ഒരു നായകന് വേണ്ട യാതൊരു ആകാര വടിവും ഇല്ലാതെ സിനിമയിലേക്ക് എത്തിയാണ് അദ്ദേഹം നായകനായി സിനിമകൾ വിജയിപ്പിച്ചത്. അരാജകവാദികളുടെ സിനിമയാണ് ചുരുളി. ജീവിതത്തിൽ കാണിക്കുന്നത് സിനിമയിൽ കാണിക്കാൻ പറ്റില്ല. സമൂഹത്തിലുള്ള നല്ല കാര്യങ്ങൾ മാറ്റാൻ വേണ്ടി ശ്രമിക്കരുത്. ചുരുളി പക്ഷെ അതാണ് ചെയ്തത്’ എം.ആർ ഗോപകുമാർ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.