കൊച്ചി : ശ്രദ്ധേയമായ സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ജയരാജ്. കെ.ആർ. ഗോകുൽ, എസ്തർ അനിൽ എന്നിവർ ഒന്നിക്കുന്ന ‘ശാന്തമീ രാത്രിയിൽ’ എന്ന ചിത്രമാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്.1992-ല്‍ പുറത്തിറങ്ങിയ തന്റേ തന്നെ മമ്മൂട്ടി ചിത്രം ‘ജോണി വാക്കറി’ലെ പാട്ടുമായി ചിത്രത്തിന്റെ പേരിനോടുള്ള സാമ്യം ചർച്ചയാവുന്നുണ്ട്. ‘ജോണി വാക്കറി’ലെ ‘ശാന്തമീ രാത്രി’യില്‍ എന്ന് തുടങ്ങുന്ന ഗാനം, തീയേറ്ററില്‍ നിറഞ്ഞോടുന്ന മോഹൻലാല്‍ ചിത്രം ‘തുടരു’മില്‍ പുനരുപയോഗിച്ചിരുന്നു. ഇതിനിടെ മോഹൻലാലുമായി ഒരു ചിത്രം ഉടനുണ്ടാവുമെന്ന സൂചന നല്‍കിയിരിക്കുകയാണ് ജയരാജ്.
‘ശാന്തമീ രാത്രിയില്‍’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചത്. മോഹൻലാലുമായി ചേർന്നുള്ള സിനിമ 2026-ല്‍ സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് ജയരാജ് പറയുന്നത്. മോഹൻലാലിനൊപ്പമുള്ള ചിത്രം നീണ്ടുപോവുന്നതിനെക്കുറിച്ചും അദ്ദേഹം മനസുതുറുന്നു. ‘മോഹൻലാലിന്റെ കൂടെ സിനിമ ചെയ്യാൻ പലപ്പോഴും പ്ലാൻ ചെയ്തിരുന്നു, നടന്നില്ല. എനിക്ക് തോന്നുന്നു 2026-ല്‍ അതിനുള്ള സാധ്യത കാണുന്നുണ്ട്. ചിലപ്പോള്‍ നടക്കും’, ജയരാജ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൂപ്പർസ്റ്റാറുകളുടെ അടുത്തേക്ക് എത്താൻ കഴിയാത്ത പ്രശ്നമുണ്ടായിട്ടില്ലെന്ന് ചോദ്യത്തിന് ഉത്തരമായി ജയരാജ് പറഞ്ഞു. ‘എനിക്കൊരു സബ്ജക്റ്റ് തോന്നിയാല്‍ ഞാൻ മമ്മൂക്കയെ വിളിക്കുകയോ ലാലിനോട് പോയ് കഥപറയുകയോ ചെയ്യുമായിരിക്കും. പെട്ടെന്ന് പോയി നാളെ ഡേറ്റ് തന്ന് ചെയ്യണം എന്ന് പറഞ്ഞാല്‍ അവർക്ക് രണ്ടാള്‍ക്കും പറ്റില്ല. ഞാൻ വെയ്റ്റ് ചെയ്യില്ല, ചിലപ്പോള്‍ അടുത്ത ആളെവെച്ച് ചെയ്യും’,സൂപ്പർതാരങ്ങളെ വെച്ചുള്ള ചിത്രങ്ങള്‍ നീണ്ടുപോവുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.