മോഹൻലാല്‍ നായകനായ റാം പ്രതീക്ഷയേറെയുള്ള ചിത്രമാണ് ആരാധകര്‍ക്ക്. സംവിധായകൻ ജീത്തു ജോസഫാണ് എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണത്തില്‍ ഒന്നായി കണക്കാക്കുന്നത്. റാമിന്റെ ചിത്രീകരണം നീണ്ടുപോയിരുന്നു. എന്നാല്‍ മോഹൻലാലിന്റെ റാം 2024ല്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് പുതിയ അപ്ഡേറ്റ്. ജീത്തു ജോസഫ് റാം രണ്ട് ഭാഗങ്ങളായിട്ടാണ് ഒരുക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ചിത്രത്തിന്റേതായി പ്രചരിച്ചിരുന്നു. മോഹൻലാല്‍ നായകനാകുന്ന റാമിന്റെ ആദ്യ ഭാഗം 2024 ക്രിസ്മസ് റിലീസായെത്തിക്കാനാണ് ആലോചനയെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് രമേഷ് പിള്ള വ്യക്തമാക്കുന്നു. ജീത്തു ജോസഫിന്റെയും മോഹൻലാലിന്റെയും ചിത്രത്തിന്റെ ഛായാഗ്രാഹണം സതീഷ് കുറുപ്പ് ആണ് നിര്‍വഹിക്കുന്നത്.
മോഹൻലാലിന്റെ റാം എന്ന ചിത്രത്തിന്റെ സംഗീതം വിഷ്ണു ശ്യാമാണ് നിര്‍വഹിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. മോഹൻലാല്‍ നായകനായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് എമ്ബുരാൻ. വമ്ബൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് മോഹൻലാല്‍ നായകനായി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്ബുരാൻ റിലീസിനൊരുങ്ങുകയാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്ബോള് ഗോവര്ദ്ധൻ എന്ന കഥാപാത്രമായി ഇന്ദ്രജിത്തുമുണ്ടാകും. സ്റ്റീഫൻ നെടുമ്ബള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്ബള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്ബുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്ബുരാന്റെയാന്നാണ് അപ്ഡേറ്റുകളില് നിന്ന് മനസിലാകുന്നത്. എമ്ബുരാനിലും സ്റ്റീഫൻ നെടുമ്ബള്ളി എന്ന കഥാപാത്രമായി മോഹൻലാല്‍ ഉണ്ടാകുമെന്നും തിരുവനന്തപുരത്ത് ആ ഭാഗം ചിത്രീകരിക്കും എന്നും റിപ്പോര്‍ട്ടുണ്ട്.