ആ ബ്രഹ്മാണ്ഡ ചിത്രവുമായി മോഹൻലാൽ എത്തും; വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി

മലയാളത്തിന്റെ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞിരിക്കുകയാണ്. മുംബൈയില്‍ നടന്ന അവസാന ഷെഡ്യൂളോടെയാണ് ചിത്രം പൂർത്തിയായത്. കേക്ക് മുറിച്ചയായിരുന്നു ഇത് ആഘോഷിച്ചത്. വൃഷഭ ടീമിന്റെ മാസങ്ങളുടെ കഠിനാധ്വാനം, അർപ്പണബോധം എന്നിവ ആഘോഷിച്ച ചടങ്ങ് ഒരേ സമയം ആവേശം നിറഞ്ഞതും വൈകാരികവുമായിരുന്നു.

Advertisements

നന്ദകിഷോർ ആണ് രചനയും സംവിധാനവു. കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേർന്നാണ് അവതരിപ്പിക്കുന്നത്. വലിപ്പം, ആകർഷകമായ കഥപറച്ചില്‍, താരനിര എന്നിവ കൊണ്ട് വലിയ ശ്രദ്ധ നേടുന്ന ഈ ചിത്രം, ആക്ഷൻ, വൈകാരികത, ഭാരതീയ പുരാണ കഥ എന്നിവയുടെ സവിശേഷമായ സംയോജനത്തോടെ പ്രേക്ഷകരെ നാടകീയമായ സംഭവവികാസങ്ങളുടേയും വിസ്‍മയകരമായ ദൃശ്യങ്ങളുടെയും ലോകത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. സിനിമ ഉപേക്ഷിച്ചുവെന്ന അഭ്യുഹങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിയാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. മലയാളത്തിലും തെലുങ്കിലും ഒരേസമയം ചിത്രീകരിച്ച ഈ ചിത്രം പാൻ ഇന്ത്യൻ തലത്തിലും ആഗോള തലത്തിലും വമ്ബൻ സിനിമാനുഭവം ഉറപ്പാക്കുന്ന തരത്തിലാണ് ഒരുക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോഹൻലാലിനൊപ്പം ഒട്ടേറെ മികച്ച അഭിനേതാക്കളും അണിനിരക്കുന്ന ചിത്രം, മികച്ച ആക്ഷൻ രംഗങ്ങള്‍ കൊണ്ടും ഗംഭീര ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായി പ്രേക്ഷകർക്ക് അതിശയകരമായ കാഴ്ച വാഗ്ദാനം ചെയ്യുന്നു.
ഇപ്പോള്‍ ചിത്രീകരണം പൂർത്തിയാക്കിയ വൃഷഭ, സിനിമാ വ്യവസായത്തിലെ മുൻനിര വിഷ്വല്‍ ഇഫക്റ്റുകള്‍, എഡിറ്റിംഗ്, സൌണ്ട് ഡിസൈൻ എന്നിവയുമായി പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലേക്ക് കടന്നിരിക്കുകയാണ്. സിനിമാനുഭവത്തിന്റെ മികവിന്റെ അതിരുകള്‍ മറികടക്കുന്ന ചിത്രമാക്കി വൃഷഭയെ മാറ്റാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.