ആരാദകരുടെ പ്രവാഹം; സോഷ്യൽ മീഡിയ തൂക്കി മോഹൻലാൽ

അടുത്തിടെയായി സോഷ്യല്‍ മീഡിയ മലയാളി താരം മോഹൻലാല്‍ നിറഞ്ഞുനില്‍ക്കുകയാണ്. തുടരെയായി വമ്പൻ പ്രൊജക്റ്റുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിലും ജോയിൻ ചെയ്‍തു. ഇപ്പോഴിതാ വെളുത്ത വസ്‍ത്രം ധരിച്ചെത്തുന്നതിന്റെ ഒരു വീഡിയോയാണ് മോഹൻലാലിന്റേതായി ശ്രദ്ധയാകര്‍ഷിക്കുന്നത്.

Advertisements

മഹേഷ് നാരായണൻ സംവിധായകനായിട്ടുള്ള ചിത്രത്തിന്റെ തിയറ്റര്‍ റൈറ്റ്സ് മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയ്‍ക്കാണ് വിറ്റുപോയത് എന്നും റിപ്പോര്‍ട്ടുണ്ട്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിനാണ് വിദേശത്തെ തിയറ്റര്‍ റൈറ്റ്‍സ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മമ്മൂട്ടി 100 ദിവസത്തോളം ആണ് ചിത്രത്തിന് ഡേറ്റ് നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാനപ്പെട്ട കഥാപാത്രങ്ങളായി ചിത്രത്തില്‍ ഉണ്ടാകും. ഡീ ഏജിംഗ് ടെക്‍നോളജി ഉപയോഗിക്കാനും ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക് പദ്ധതിയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഫ്ലാഷ്ബാക്ക് ചിത്രീകരിക്കാനാണ് ഡീ ഏജിംഗ് ചിത്രത്തില്‍ ഉപയോഗിക്കുക. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഫ്ലാഷ്‍ബാക്ക് രംഗങ്ങളും ഉണ്ടാകും എന്നും സൂചിപ്പിക്കുകയാണ് ഒടിടിപ്ലേ. റിപ്പോര്‍ട്ടനുസരിച്ച്‌ സംഭവിച്ചാല്‍ ഡീ ഏജിംഗ് ആദ്യമായി മലയാളത്തിലും അത്ഭുതമാകും.

Hot Topics

Related Articles