കരിയറിലെ നൂറാം ചിത്രം; ആദ്യ നായകനായ തന്നെ നൂറാം ചിത്രത്തിലേക്കും പ്രിയൻ ക്ഷണിച്ചതായി മോഹന്‍ലാല്‍

മലയാള സിനിമയിലെ ശ്രദ്ധേയ കൂട്ടുകെട്ടുകളിലൊന്നാണ് പ്രിയദര്‍ശന്‍- മോഹന്‍ലാല്‍. പ്രിയദര്‍ശന്‍ സ്വതന്ത്ര സംവിധായകനായ ആദ്യ ചിത്രത്തില്‍ തന്നെ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. 1984 ല്‍ പുറത്തിറങ്ങിയ പൂച്ചയ്ക്കൊരു മൂക്കൂത്തി ആയിരുന്നു ആ ചിത്രം. ചിത്രം, താളവട്ടം, തേന്‍മാവിന്‍ കൊമ്പത്ത്, കിലുക്കം, കാലാപാനി തുടങ്ങി മലയാളി എക്കാലവും ഓര്‍ത്തുവെക്കുന്ന ചിത്രങ്ങളും ഈ കൂട്ടുകെട്ടില്‍ പിന്നീടെത്തി. 

Advertisements

ഇപ്പോഴിതാ കരിയറില്‍ 100 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുകയാണ് പ്രിയദര്‍ശന്‍. നൂറാം ചിത്രത്തിലും നായകനാവുന്നത് മോഹന്‍ലാല്‍ ആയിരിക്കും. പ്രിയന്‍ നൂറാം ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് മോഹന്‍ലാല്‍ പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറയുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രിയദര്‍ശന്‍ എന്നിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. തിരനോട്ടത്തില്‍ വന്നു, നവോദയയിലേക്ക് ഞാനാണ് കൊണ്ടുപോകുന്നത്. അതൊരു കൂട്ടുകെട്ടായി മാറി. പ്രിയന്‍റെ ആദ്യ സിനിമ പൂച്ചയ്ക്കൊരു മൂക്കൂത്തിയാണ്. ഒരു മൂന്ന് സിനിമ കൂടി ചെയ്താല്‍ 100 സിനിമയാവും. നൂറാമത്തെ സിനിമയില്‍ ഞാന്‍ അഭിനയിക്കണമെന്ന് പറഞ്ഞിരിക്കുകയാണ്. 

വളരെ അപൂര്‍വ്വമായ കാര്യമാണ്. നൂറ് സിനിമകള്‍ ചെയ്യുക എന്നത് തന്നെ വലിയ പ്രയാസമാണ്. ആദ്യത്തെ സിനിമയിലെ നായകന്‍ തന്നെ നൂറാമത്തെ സിനിമയിലും അഭിനയിക്കുക എന്നതൊക്കെ മലയാളത്തില്‍ മാത്രമേ സാധിക്കൂ. മലയാള സിനിമയുടെ ചരിത്രമെടുത്ത് നോക്കിയാല്‍ 2000, 3000 സിനിമയൊക്കെ ചെയ്ത ആര്‍ട്ടിസ്റ്റുകളുണ്ട്. സുകുമാരി ചേച്ചിയൊക്കെ എത്ര സിനിമ ചെയ്തെന്ന് അറിയില്ല. ക്യാമറാമാന്മാരും സംവിധായകരുമുണ്ട്. ചന്ദ്രകുമാറൊക്കെ 150 സിനിമയില്‍ കൂടുതല്‍ ചെയ്തിട്ടുണ്ട്. ഐ വി ശശി, ശശികുമാര്‍ സാര്‍. പ്രിയന്‍റെ കാര്യമെടുത്താല്‍ മലയാളത്തില്‍ മാത്രമല്ല, തമിഴ്, തെലുങ്ക്, ഹിന്ദി ഒക്കെ ചെയ്തിട്ടുണ്ട്. 

Hot Topics

Related Articles