കൊച്ചി : ഒരു സിനിമ റിലീസ് ചെയ്യുക അതിന് മികച്ച പ്രതികരണവും ബുക്കിങ്ങും ലഭിക്കുക എന്നത് ഏതൊരു സിനിമാക്കാരന്റെയും ആഗ്രഹമാണ്. ഒരു സിനിമയുടെ കളക്ഷൻ പോക്ക് എങ്ങോട്ടാണെന്ന ഏകദേശ ധാരണ ലഭിക്കുന്നത് ബുക്കിങ്ങിലൂടെയാണ്. വിവിധ ബുക്കിംഗ് ആപ്പുകളില്‍ നിന്നും മാത്രം ലഭിക്കുന്ന വിവരം അനുസരിച്ചാണ് ട്രാക്കർമാർ ഓരോ ദിവസത്തെയും കളക്ഷനുകളുടെ ഏകദേശ വിവരം നല്‍കുന്നതും. പ്രത്യേകിച്ച് ബുക്ക് മൈ ഷോയിലൂടെ. അത്തരത്തില്‍ ബുക്ക് മൈ ഷോയിലൂടെ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ് പോയ മലയാള സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.
ലിസ്റ്റില്‍ ഒന്നാമതുള്ളത് മലയാളത്തിന് ആദ്യത്തെ 200 കോടി കളക്ഷൻ സമ്മാനിച്ച മഞ്ഞുമ്മല്‍ ബോയ്സ് ആണ്. 4.32 മില്യണാണ് ചിത്രത്തിന്റേതായി ബുക്ക് മൈ ഷോയിലൂടെ വിറ്റുപോയതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്റസ്ട്രി ഹിറ്റായ മാറിയ എമ്ബുരാനെ കടത്തിവെട്ടിയാണ് മഞ്ഞുമ്മല്‍ ബോയ്സ് ഈ നേട്ടം കൊയ്തത് എന്നത് ഏറെ ശ്രദ്ധേയമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്താം സ്ഥാനത്ത് 1.6 മില്യണുമായി മോഹൻലാല്‍ ചിത്രം നേര് ആണ്. വെറും ആറ് ദിവസം കൊണ്ട് തുടരും ആറാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. 2.15 മില്യണ്‍ ആണ് തുടരുവിന്റേതായി ബുക്ക് മൈ ഷോയിലൂടെ ഇതുവരെ വിറ്റഴിഞ്ഞിരിക്കുന്ന ടിക്കറ്റുകള്‍. വരും ദിവസങ്ങളില്‍ പ്രേമലു, ആവേശം, ആടുജീവിതം അടക്കമുള്ള സിനിമകളുടെ ടിക്കറ്റ് വില്‍പ്പനകളെ തുടരും പിന്നിലാക്കുമെന്നാണ് വിലയിരുത്തലുകള്‍.
ബുക്ക് മൈ ഷോയിലെ ടോപ് 10 മലയാള സിനിമകള്‍
1 മഞ്ഞുമ്മല്‍ ബോയ്സ് – 4.32 മില്യണ്‍
2 എമ്ബുരാൻ -3.78മില്യണ്‍
3 ആവേശം – 3.02മില്യണ്‍
4 ആടുജീവിതം – 2.92മില്യണ്‍
5 പ്രേമലു – 2.44മില്യണ്‍
6 തുടരും – 2.15മില്യണ്‍**(6 Days)
7 അജയന്റെ രണ്ടാം മോഷണം – 1.89മില്യണ്‍
8 മാർക്കോ – 1.81മില്യണ്‍
9 ഗുരുവായൂരമ്ബല നടയില്‍ – 1.7മില്യണ്‍
10 നേര് – 1.6മില്യണ്‍