ഹാപ്പി ബർത്ത്ഡെ ഇച്ചാക്ക; മമ്മൂട്ടിക്ക് പിറന്നാൾ ഉമ്മകൾ നൽകി മോഹൻലാൽ

മമ്മൂട്ടിയുടെ 73ാം പിറന്നാളിന് ജന്മദിനാശംസകളുമായി മോഹൻലാല്‍. മമ്മൂട്ടിയെ ഉമ്മ വെയ്‌ക്കുന്ന ചിത്രത്തിനൊപ്പം ഹാപ്പി ബർത്ത് ഡെ ഇച്ചാക്ക എന്ന അടിക്കുറിപ്പാണ് മോഹൻലാല്‍ നല്‍കിയിരിക്കുന്നത്. മമ്മൂട്ടിയെ അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ വിളിക്കുന്ന പോലെ തന്നെ ഇച്ചാക്ക എന്നാണ് മോഹൻലാലും വിളിക്കാറുള്ളത്. നേരത്തെ മോഹൻലാലിന്റെ ജന്മദിനത്തില്‍ രാത്രി 12 മണിക്ക് തന്നെ മമ്മൂട്ടി ആശംസകള്‍ അറിയിച്ചിരുന്നു. അതേസമയം, മമ്മൂട്ടി ഈ വർഷത്തെ പിറന്നാള്‍ ആഘോഷിച്ചത് മകൻ ദുല്‍ഖർ സല്‍മാന്റെ ചെന്നൈയിലെ വീട്ടിലാണ്.

Advertisements

കേരളത്തിലെ മമ്മൂട്ടിയുടെ വസതിയില്‍ തടിച്ചുകൂടിയ ആരാധകർ അദ്ദേഹത്തെ കാണാതായതില്‍ അമ്പരന്നെങ്കിലും മെഗാസ്റ്റാർ അവരെ നിരാശപ്പെടുത്തിയില്ല. തന്റെ വീട്ടിലെ ആള്‍ക്കൂട്ടത്തെക്കുറിച്ച്‌ അറിഞ്ഞ മമ്മൂട്ടി ആശംസകള്‍ അർപ്പിക്കാൻ എത്തിയവരെ കാണാനായി വീഡിയോ കോള്‍ ചെയ്തു. തുടർന്ന് ആശംസകള്‍ അറിയിക്കാൻ എത്തിയവർ ഏറെ സന്തോഷത്തോടെയാണ് മടങ്ങിയത്.

Hot Topics

Related Articles