എന്നെ കൊണ്ട് പോയിരുന്നത് ചോക്ളേറ്റ് നൽകി : ഷൂട്ടിങ് സ്മൂത്തായി നടക്കാൻ നൽകിയിരുന്നത്  ഫൈവ് സ്റ്റാര്‍ ചോക്ലേറ്റുകൾ : സിനിമയിലെ ആദ്യകാല അനുഭവങ്ങൾ വെളിപ്പെടുത്തി നടി മോഹിനി 

ചെന്നൈ : തെന്നിന്ത്യയില്‍ ഒരു സമയത്ത് നിറഞ്ഞ് നിന്ന താരമാണ്. മലയാളത്തില്‍ ഇപ്പോഴും ആളുകള്‍ റിപ്പീറ്റ് വാല്യുവോടെ കാണുന്ന പല സിനിമകളിലേയും നായിക മോഹിനിയായിരുന്നു. മോഹിനിയുടെ വെള്ളാരം കണ്ണുകളും ചിരിയും താരം സിനിമകള്‍ ചെയ്തില്ലെങ്കിലും ആരാധകരുടെ മനസിലുണ്ട്. തൊണ്ണൂറുകളില്‍ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാള്‍ കൂടിയായിരുന്നു മോഹിനി. കൊമേഴ്സ്യല്‍ സിനിമകളില്‍ മാത്രമല്ല നിരൂപക പ്രശംസ നേടിയതും അവാര്‍ഡുകള്‍ വാരിക്കൂട്ടിയതുമായ ഒരുപാട് സിനിമകളിലും മോഹിനി ചെറുപ്രായത്തില്‍ തന്നെ അഭിനയിച്ചിട്ടുണ്ട്.വിവാഹത്തോടെയാണ് മോഹിനിയും സിനിമ ഉപേക്ഷിച്ചത്. കോയമ്ബത്തൂരില്‍ തമിഴ് ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച താരത്തിന്റെ ആദ്യത്തെ പേര് മഹാലക്ഷ്മി എന്നായിരുന്നു. സിനിമയിലെത്തിയ ശേഷം പേര് മോഹിനി എന്നാക്കിമാറ്റി. മോഹന്‍ലാല്‍ ചിത്രം നാടോടിയിലൂടെയാണ് മലയാളത്തിലെത്തിയത്. ശേഷം നിരവധി മലയാളസിനിമകളില്‍ വേഷമിട്ടു.

Advertisements

തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളിലായി അമ്ബതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2011ല്‍ കലക്ടര്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഒമ്ബതാം ക്ലാസില്‍ പഠിക്കുമ്ബോള്‍ അവധിക്കാലത്താണ് ഈറമാന റോജാവേ എന്ന തമിഴ് സിനിമയിലൂടെ അഭിനയം മോഹിനി ആരംഭിച്ചത്.സിനിമയില്‍ അഭിനയിക്കാൻ താൻ മടി കാണിക്കുമ്ബോള്‍ ഷൂട്ടിങ് സ്മൂത്തായി നടക്കാൻ തനിക്ക് ഫൈവ് സ്റ്റാര്‍ ചോക്ലേറ്റുകളാണ് നല്‍കിയിരുന്നതെന്നും മോഹിനി പറഞ്ഞിട്ടുണ്ട്. ഭരതിനെ വിവാഹം കഴിച്ച്‌ യുഎസില്‍ സ്ഥിരതാമസമാക്കി പിന്നീട് മോഹിനി. ഇപ്പോള്‍ ദമ്ബതികള്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്. അതുപോലെ മോഹിനി സിനിമയില്‍ മാത്രമല്ല ചില സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുമ്ബൊരു അഭിമുഖത്തില്‍ മോഹിനി പങ്കുവെച്ച ഷൂട്ടിങ് അനുഭവങ്ങള്‍ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. വിക്രത്തിന്റെ പുതിയ മന്നര്‍ഗള്‍ എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളാണ് മോഹിനി പഴയൊരു അഭിമുഖത്തില്‍ പങ്കിട്ടത്. ‘പുതിയ മന്നര്‍ഗള്‍ സിനിമയിലെ നീ കട്ടും സേലൈ എന്ന പാട്ടില്‍ അഭിനയിക്കാൻ എനിക്ക് മടിയായിരുന്നു. ഒഴിഞ്ഞ് മാറാൻ ശ്രമം നടത്തിയിരുന്നു.’ ‘പാട്ട് ഷൂട്ടിന് പൊള്ളാച്ചിയിലേക്ക് പോകുന്നതിന്റെ തലേദിവസം വരെ ഞാൻ നായകൻ വിക്രത്തോട് ഇതേക്കുറിച്ച്‌ സംസാരിച്ചു. പക്ഷെ ഒറ്റവാക്കില്‍ അദ്ദേഹം എന്നോട് പറഞ്ഞു നീ പോയി ചെയ്താല്‍ നന്നായിരിക്കുമെന്ന്. അക്കാലത്ത് ഗ്രാമീണ വേഷം ധരിച്ച്‌ നൃത്തം ചെയ്യാൻ എനിക്കറിയില്ലായിരുന്നു. എനിക്ക് ചെയ്യാൻ പറ്റുമോയെന്ന് പോലും എനിക്കറിയില്ല.’

അമേരിക്കന്‍ വ്യവസായിയായാണ് മോഹിനിയുടെ ഭര്‍ത്താവ് ഭാരത് പോള്‍. താരം തന്റെ പേര് ക്രിസ്റ്റീന മോഹിനി ശ്രീനിവാസന്‍ എന്നാക്കി മാറ്റി. സിനിമ വിട്ടതോടെ വിഷാദ രോഗാവസ്ഥയിലായ താരം ബൈബിള്‍ വായിച്ച്‌ തുടങ്ങിയതോടെയാണ് ക്രൈസ്തവ വിശ്വാസത്തില്‍ ആകൃഷ്ടയായത്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചശേഷം അമേരിക്കയിലെ സെന്റ്.മൈക്കിള്‍ അക്കാദമിയില്‍ നിന്നും സ്പിരിച്വല്‍ വെല്‍ഫെയര്‍ ആന്‍ഡ് ഡെലിവെറന്‍സ് കൗണ്‍സലിംഗില്‍ അവര്‍ പഠനം പൂര്‍ത്തിയാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.