കോട്ടയം: മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന് തുടക്കമായി. കുറ്റിക്കാട് ക്ഷേത്രത്തിലെ ഉത്സവത്തിന് കഴിഞ്ഞ ദിവസമാണ് കൊടിയേറിയത്. ഏപ്രിൽ 25 തിങ്കളാഴ്ചയാണ് ക്ഷേത്രത്തിൽ കുംഭകുട ഘോഷയാത്ര നടക്കുക. ക്ഷേത്രത്തിലെ വിവിധ കരകളിൽ നിന്നുള്ള കുംഭകുടത്തിനായി നിരവധി കരകളിൽ നിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ പ്രമുഖ കൊമ്പന്മാരാണ് അണിനിരക്കുന്നത്.
കുറ്റിക്കാട് ദേവീക്ഷേത്രത്തിലെ കുംഭകുടത്തിന് അണിനിരക്കുന്ന കൊമ്പന്മാർ ഏതൊക്കെ അറിയാം
കുറുപ്പംപടി കുംഭകുട സമിതിയ്ക്കു വേണ്ടി തിരുവമ്പാടി ചന്ദ്രശേഖരൻ
കോടിമത ഉപപാട്ടമ്പലത്തിനു വേണ്ടി കിരൺ നാരായൺകുട്ടി
തോപ്പിൽക്കുളം ഉപപാട്ടമ്പലത്തിന് വേണ്ടി ചിറക്കര ശ്രീറാം
മാടമ്പുകാട് ഉപപാട്ടമ്പലത്തിന് വേണ്ടി കീഴൂട്ട് വിശ്വനാഥൻ
കുറ്റിക്കാട്ടച്ഛൻ സ്മാരക കുംഭകുട സമിതിയ്ക്കു വേണ്ടി ഈരാറ്റുപേട്ട അയ്യപ്പൻ
സിമന്റ് കവല ഉപപാട്ടമ്പലത്തിന് വേണ്ടി പാമ്പാടി സുന്ദരൻ
പാക്കിൽ ഉപപാട്ടമ്പലത്തിന് വേണ്ടി ചൂരൂർമഠം രാജശേഖരൻ
മുപ്പായിക്കാട് ഉപപാട്ടമ്പലത്തിനു വേണ്ടി തോട്ടുചാലിൽ ബോലോനാഥ്
പൂവൻതുരുത്ത് ഉപപാട്ടമ്പലത്തിന് വേണ്ടി വേമ്പനാട് വാസുദേവൻ
കുറ്റിക്കാട്ട് കര ഉപപാട്ടമ്പലത്തിന് വേണ്ടി അമ്പാടി ബാലനാരായണൻ, ത്രിവിഷ്ഠപടം ഗോപീകണ്ണൻ, ചാന്നാനിക്കാട് ഷീല