എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു

കൊച്ചി: നഗരസഭയിലെ സൗത്ത്
ഡിവിഷനിൽ നിന്നു എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ അവാർഡുകൾ സമ്മാനിച്ചു.

Advertisements

ഇന്നത്തെ കുട്ടികൾ പ്ലഗ് ഓൺ സംസ്‌കാരത്തിന് അടിമകളാണെന്നും, അത് മാറി സമൂഹത്തിന് അനുകരണീയ പ്രവർത്തനങ്ങൾ ചെയ്യുന്നവരാകണമെന്നും അദ്ദേഹം പറഞ്ഞു.
റിട്ടയേർഡ് ഐ.എസ്.ആർ.ഒ ഡപ്യൂട്ടി ഡയറക്ടർ പി. രത്നാകര റാവു, ശാസ്ത്രജ്ഞനും, എൻ.പി.ഒ.എൽ ഡയറക്ടറുമായിരുന്ന അനന്ത നാരായണൻ തുടങ്ങിയവർ സംസാരിച്ചു. 14കുട്ടികൾ അവാർഡുകൾ ഏറ്റുവാങ്ങി. ഡിവിഷൻ കൗൺസിലർ പത്മജ എസ്. മേനോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷ്ണകുമാർ വർമ്മ സുബ്രഹ്മണ്യൻ എന്നിവർ സംബന്ധിച്ചു.

Hot Topics

Related Articles