കൊട്ടിയം: കൊട്ടിയം ജംഗ്ഷനിലെ തിരക്കേറിയ റോഡരികില്‍ സ്ഥിതി ചെയ്യുന്ന ഒരു തുണിക്കടയില്‍ നിന്ന് രണ്ട് ലക്ഷത്തോളം രൂപ കവര്‍ന്നു.
കെട്ടിടത്തിന്റെ നാലാം നിലയിലെത്തിയ മോഷ്ടാവ് അഗ്നി രക്ഷാസേനയുടെ സുരക്ഷിത മുറിയുടെ ഷീറ്റ് തകര്‍ത്താണ് ഇന്നലെ രാത്രിയില്‍ അകത്തുകയറിയത്. വലിയ പൈപ്പുകളിലൂടെ കെട്ടിടത്തിന്റെ നാലാം നിലയിലെത്തിയ മോഷ്ടാവ് ഗ്രൗണ്ട് ഫ്‌ളോറിലുള്ള കാഷ് കൗണ്ടറിലെത്തി കാബിന്‍ കുത്തിപ്പൊളിച്ച് രണ്ട് ലക്ഷത്തോളം രൂപ തോര്‍ത്തില്‍പ്പൊതിഞ്ഞു കെട്ടി കൊണ്ടു പോകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തോര്‍ത്തില്‍ വാരി കെട്ടുന്നതിനിടയില്‍ കുറച്ച് രൂപ തറയില്‍ വീണുകിടപ്പുണ്ടായിരുന്നു. അമ്ബതിന്റെയും നൂറിന്റെയും ഉള്‍പ്പെടെയുളള ചില്ലറ നോട്ടുകളായിരുന്നു കൂടുതലും. മോഷ്ടാവ് ഫയറിന്റെ സ്റ്റെയര്‍ വഴികയറിയപ്പോള്‍ അലാറം മുഴങ്ങിയെങ്കിലും ശക്തമായ മഴ കാരണം സെക്യൂരിറ്റി പോലും കേട്ടില്ല. രാവിലെ ജീവനക്കാര്‍ കട തുറന്നപ്പോഴാണ് കാഷ് കൗണ്ടര്‍ തുറന്ന് കിടക്കുന്നതും നോട്ടുകള്‍ തറയില്‍ ചിതറിക്കിടക്കുന്നതും കണ്ടത്.
വന്ന വഴി തന്നെയാണ് മോഷ്ടാവ് തിരിച്ചു പോയതെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ നല്‍കുന്ന സൂചനയെന്ന് പൊലീസ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ദ്ധരും കൊട്ടിയം സി. ഐ യും എസ്.ഐയും ഡോഗ് സ്‌കോഡും സംഭവസ്ഥലത്ത് പരിശോധനകള്‍ നടത്തി.