രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കൂലിയിലെ പുതിയ ഗാനം റിലീസ് ചെയ്തു. മോണിക്ക എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. നടി പൂജ ഹെഗ്ഡെയും സൗബിന്‍ ഷാഹിറും ആണ് ഗാനരംഗത്തുള്ളത്. പൂജയെക്കാൾ മലയാളികളുടെ കണ്ണിലുടക്കിയിരിക്കുന്നത് സൗബിൻ ഷാഹിറിന്റെ തകർപ്പൻ ഡാൻസ് ആണ്. നായികയെ വരെ സൈഡാക്കിയുള്ള സൗബിന്റെ ഡാൻസ് ഇതിനകം വൈറലായി കഴിഞ്ഞു.
‘പൂജാ ഹെഗെഡയുടെ പേരിൽ വന്ന പാട്ട് സൗബിക്ക തൂക്കി’, എന്നാണ് മലയാളികളുടെ കമന്റ്. മലയാളികള്‍ക്ക് പുറമെ ഇതര സിനിമാസ്വാദകരും സൗബിന്‍റെ പ്രകടനത്തെ പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തുന്നുണ്ട്. വിഷ്ണു ഇടവന്‍ എഴുതിയ മോണിക്ക ഗാനത്തിന് സംഗീതം ഒരുക്കിയത് അനിരുദ്ധ് ആണ്. സുബലാഷിണി, അനിരുദ്ധ് രവിചന്ദർ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. അസൽ കോളാര്‍ ആണ് റാപ്പ്. ചിത്രത്തിന്‍റേതായി ആദ്യം പുറത്തിറങ്ങിയ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ രജനികാന്ത് നായകനായി എത്തുന്ന ചിത്രമാണ് കൂലി. തമിഴകത്ത് വരാനിക്കുന്ന സിനിമകളില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തുന്ന ചിത്രം കൂടിയാണിത്. ചിത്രം ഓഗസ്റ്റ് 14ന് തിയറ്ററുകളില്‍ എത്തും.
കലാനിധി മാരൻ്റെ സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് കൂലി. രജനികാന്തിന് പുറമെ നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ, ജൂനിയർ എംജിആർ, മോനിഷ ബ്ലെസി, കാളി വെങ്കട്ട് തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകന്‍. ഫിലോമിന്‍ രാജ് ആണ് എഡിറ്റിംഗ്. 350 കോടിയാണ് കൂലിയൂടെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍.