കോട്ടയം: കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടുന്ന അവഗണനയിൽ പ്രതിക്ഷേധിച്ച് കേരളാ കോൺഗ്രസ് പാർട്ടി പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ പ്രസ്ഥാവിച്ചു.
കേന്ദ്ര സർക്കാർ കേരളത്തോട് തുടർന്ന് വരുന്ന അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിന് ഒന്നും അനുവദിക്കാത്തത്. ബീഹാറിനും ആന്ധ്രാ പ്രദേശിനും വാരിക്കോരി കൊടുത്ത കേന്ദ്ര ധനകാര്യ മന്ത്രി കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളെ പൂർണ്ണമായും തഴയുകയാണന്നും അദ്ദേഹം ആരോപിച്ചു. കേരളം ആവശ്യപ്പെട്ട ഒരു കാര്യത്തിൽ പോലും അനുകൂല പ്രതികരണം ബജറ്റിൽ ഉണ്ടാകാഞ്ഞത് നിർഭാഗ്യകരമാണന്ന് മോൻസ് ജോസഫ് പറഞ്ഞു.
പ്രളയ ദുരിതാശ്വാസമായി ബീഹാറിന് 11500 കോടിയുടെ സഹായം പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ രണ്ട് വലീയ പ്രളയങ്ങളെ അതിജീവിച്ച കേരളത്തിന് ഒന്നും നൽകിയില്ല. റബ്ബറിൻ്റെ താങ്ങ് വില 250 രൂപ ആക്കണമെന്നും ഇറക്കുമതി തീരുവയും സബ്സിഡിയും വർദ്ധിപ്പിക്കണമെന്നും ഉള്ള ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ചില്ല.
റയിൽവേ വികസന രംഗത്തും കേരള ത്തോട് കടുത്ത അവഗണ കേന്ദ്ര സർക്കാർ തുടരുകയാണ്.
കേരളത്തിൽ പുതിയ ട്രയിൻ അനുവദിക്കണമെന്നുള്ള ആവശ്യവും പരിഗണിച്ചില്ലന്ന് മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി.
കേരളത്തോട് കേന്ദ്ര സർക്കാർ തുടർന്ന് വരുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരപരിപാടികൾക്ക് കേരളാ കോൺഗ്രസ് പാർട്ടി രൂപം നൽകുമെന്നും മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.